

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ അഹാന കൃഷ്ണയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എവിടെ നോക്കിയാലും. സിനിമാറ്റോഗ്രാഫര്‍ നിമിഷ് രവിയാണ് അഹാനയുടെ വരന്. പത്ത് വര്‍ഷത്തെ പ്രണയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്. അഹാനയും സഹോദരിമാരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ചിത്രങ്ങളും വിഡിയോകളും വിവാഹത്തിന്റെ വിശേഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.
വിവാഹ വേദി ഒരുക്കിയത് ട്രീ ഓഫ് ലൈവ് എന്ന തീമിലായിരുന്നു. വിവാഹ വേദിയെക്കുറിച്ചുള്ള അഹാനയുടെ കുറിപ്പും ശ്രദ്ധ നേടുകയാണ്. വേദിയില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് അഹാനയുടെ കുറിപ്പ്. ആ വാക്കുകളിലേക്ക്.
'കുഞ്ഞു കുഞ്ഞു കാര്യങ്ങളോടുള്ള എന്റെ പ്രണയത്തിന് വേണ്ടി'
'വെറുമൊരു അലങ്കാരത്തിന് അപ്പുറം ഒരു ലോകം തന്നെ സൃഷ്ടിക്കണമെന്ന് ഇവന്റ് മാനേജുമെന്റുകാരോട് പറഞ്ഞിരുന്നു. ഓരോ ചെറിയ കാര്യത്തിലും അതീവശ്രദ്ധ നല്‍കണമായിരുന്നു. ഞങ്ങള്‍ സൃഷ്ടിച്ച ഒരു ലോകത്തേക്ക് കാലെടുത്ത് വച്ചതു പോലെയായിരിക്കണം അതിഥികള്‍ക്ക് തോന്നേണ്ടത്. മരവും പൂക്കളും കുടങ്ങളും കല്ലുകളും പാറകളുമെല്ലാമുള്ള, പക്ഷികളും കണ്ണാടികളും വ്യക്തിപരമായ ഓര്‍മകളും, അതിഥികള്‍ക്ക് ചെയ്യാന്‍ രസകരമായ കാര്യങ്ങളുമൊക്കെയുള്ള മനോഹരമായൊരു പൂന്തോട്ടമാണ് ഞാനും നിമിഷും ആഗ്രഹിച്ചത്. വേദിയിലേക്ക് കടന്നു ചെന്നപ്പോള്‍ ഞാന്‍ അയച്ച 100000 വോയ്സ് നോട്ടുകളും ശരിക്കും കേട്ടിട്ടുണ്ടെന്ന് മനസിലായി. എന്റെ ഹൃദയം നിറഞ്ഞു. ഒരുപാട് ഒരുപാട് നിറഞ്ഞു'
Content highlights: Ahana's wedding photos are going viral on social media. Ahana Krishna stated that she wanted to create an entire world, not just a mere decoration.