സംഗീത് പ്രതാപ് ആദ്യമായി നായകനായി എത്തിയ 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ' എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള കഥയും കഥ പറച്ചിലുമാണ് ചിത്രത്തിന്റേത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
മികച്ച സൗണ്ട് ക്വാളിറ്റിയുള്ള തിയേറ്ററിൽ വേണം ചിത്രം കാണാനെന്നും സിനിമയുടെ സൗണ്ട് ഡിസൈൻ അത്ഭുതപ്പെടുത്തുമെന്നും കമന്റുകളുണ്ട്. സിനിമയുടെ മേക്കിങ്ങിനും പെർഫോമൻസിനും കയ്യടികളും ഉയരുന്നുണ്ട്. സംഗീത് പ്രതാപ്, അഖില ഭാർഗവൻ, ഷറഫുദ്ദീൻ തുടങ്ങി സിനിമയിലെ ഓരോരുത്തരുടെയും പെർഫോമൻസും അഭിനന്ദനം അർഹിക്കുന്നു എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കേന്ദ്ര കഥാപാത്രത്തിന് ലഭിച്ചിരിക്കുന്ന പ്രത്യേക കഴിവിന് പിന്നിലെ കൗതുകവും അതിലൂടെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.
സാധാരണക്കാരനായ നായകന് സൂപ്പർ ഹിയറിങ് എന്ന സൂപ്പർ പവർ ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായും ത്രില്ലിങ്ങ് മോഡിലുമാണ് ചിത്രം പറയുന്നത്. സൂപ്പർ പവറുണ്ടെങ്കിലും ഇത് സാധാരണ കാണുന്ന രീതിയിലുള്ള സൂപ്പർപവർ ചിത്രമല്ലെന്നാണ് സോഷ്യൽ മീഡിയാ കമന്റുകളിൽ പറയുന്നത്.
നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്ത മെഡിക്കൽ മിറാക്കിൾ ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം - അഖിൽ സേവ്യർ, എഡിറ്റർ- രാകേഷ് ചെറുമഠം, സംഗീതം- മുജീബ് മജീദ്, സൗണ്ട് ഡിസൈൻ- നിക്സൺ ജോർജ്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രങ്ങൾ- ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം- അപ്പുണ്ണി സാജൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- വിഷ്ണു ദേവ്, അജിത് ജോസ്, വി എഫ് എക്സ്- പ്രൊമൈസ് വി എഫ് എക്സ്, മാർജ്ജാര വിഎഫ്എക്സ്, അസ്സോസിയേറ്റ് ഡയറക്ടർ-മുബീൻ റാഫി, പ്രോജക്ട് ഡിസൈനർ- അമൃത മോഹൻ,അസ്സോസിയേറ്റ് ക്യാമറാമാൻ- വിശോക് കളത്തിൽ, ഫിനാൻസ് കൺട്രോളർ- ബിബിൻ സേവ്യർ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, അസിസ്റ്റന്റ് ഡിറക്ടർസ് - ആൽബിൻ ഷാജി, ഷഫീഖ്, ഡിസൈൻസ്- യെല്ലോ ടൂത്സ്, ഡിസ്ട്രിബൂഷൻ - ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ, പിആർഒ - ശബരി.
Content Highlights: Medical Miracle movie gets good response from audience