Gadgets എന്നും ഇക്കയ്ക്ക് ഒരു വീക്നെസ് ആണ്…iphone 18 pro max സ്വന്തമാക്കി മമ്മൂട്ടി, വീഡിയോ പുറത്ത്

മൊബൈൽ കിംഗ് കമ്പനിയുടെ എംഡി ഫയാസ് ആണ് മമ്മൂട്ടിയുടെ വീട്ടിൽ കൊണ്ടുപോയി ഫോൺ നൽകിയത്

Gadgets എന്നും ഇക്കയ്ക്ക് ഒരു വീക്നെസ് ആണ്…iphone 18 pro max സ്വന്തമാക്കി മമ്മൂട്ടി, വീഡിയോ പുറത്ത്
dot image

ഏറ്റവും പുതിയ iphone 18 pro max സ്വന്തമാക്കി മമ്മൂട്ടി. Gadgetsനോട് എന്നും വീക്നെസ് ഉള്ള നടനാണ് മമ്മൂട്ടി. മൊബൈൽ കിംഗ് കമ്പനിയുടെ എംഡി ഫയാസ് ആണ് ഫോൺ മമ്മൂട്ടിയുടെ വീട്ടിൽ കൊണ്ടുപോയി നൽകിയത്. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നടൻ ഐഫോൺ unbox ചെയ്യുന്ന വീഡിയോയാണ് തരംഗമായിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ ഔദ്യോഗിക വിൽപന ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജ്യത്തെ ആപ്പിൾ സ്റ്റോറുകൾ വഴി പുതിയ ഫോണുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിത്തുടങ്ങിയത്. പുതിയ മോഡലുകൾ സ്വന്തമാക്കാൻ മുംബൈ, ഡൽഹി, ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

കഴിഞ്ഞ വർഷത്തെ കോസ്മിക് ഓറഞ്ച് നിറത്തിന് പകരമായി ഇത്തവണ അവതരിപ്പിച്ച ബർഗണ്ടി റെഡ് മോഡലിനാണ് ആവശ്യക്കാരേറെയുള്ളത്. ഗ്ലേസിയർ, സിൽവർ, ബ്ലാക്ക് എന്നിവയാണ് മറ്റ് നിറങ്ങൾ. ആപ്പിളിന്റെ ഔദ്യോഗിക ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകൾക്ക് പുറമെ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് എന്നിവ വഴിയും ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ക്വിക്ക് കോമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും ഐഫോൺ 18 പ്രോ മോഡലുകൾ ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Content Highlights: Mammootty buys iphone 18 pro max

dot image
To advertise here,contact us
dot image