റെക്കോർഡുകൾ ഭേദിച്ച് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'; അഞ്ചാം വാരത്തിലും തിയേറ്ററുകളിൽ വൻ തിരക്ക്

മുമ്പ് സൂപ്പർ ഹിറ്റായ ചിത്രങ്ങള്‍ക്കൊക്കെ നാലാം വാരം ആകുമ്പോഴേക്കും തിയേറ്ററുകകൾ കുറയാറാണ് പതിവ്. 130, 150 തിയേറ്ററുകളാണ് ഒട്ടുമിക്ക സിനിമകള്‍ക്കും പൊതുവെ ലഭിക്കാറുള്ളത്. എന്നാൽ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' കാണാൻ അഞ്ചാം വാരത്തിലും പ്രേക്ഷകരുടെ തിരക്കാണ് എവിടേയും.

ഗീരീഷ് എ.ഡി-നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നു. 28-ാം ദിനത്തിലും സംസ്ഥാനത്തുടനീളം 266 കേന്ദ്രങ്ങളിലാണ് ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനവുമായി മുന്നേറുന്നത്. മുമ്പ് സൂപ്പർ ഹിറ്റായ ചിത്രങ്ങള്‍ക്കൊക്കെ നാലാം വാരം ആകുമ്പോഴേക്കും തിയേറ്ററുകകൾ കുറയാറാണ് പതിവ്. 130, 150 തിയേറ്ററുകളാണ് ഒട്ടുമിക്ക സിനിമകള്‍ക്കും പൊതുവെ ലഭിക്കാറുള്ളത്. എന്നാൽ 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' കാണാൻ അഞ്ചാം വാരത്തിലും പ്രേക്ഷകരുടെ തിരക്കാണ് എവിടേയും.

'ജസ്റ്റിന്‍' എന്ന കഥാപാത്രമായി നിവിന്‍ പോളിയും 'ആഷ്ലി'യായി മമിത ബൈജുവും തിയേറ്ററുകളില്‍ തീര്‍ത്ത ആകര്‍ഷകമായ കെമിസ്ട്രിയും ചിത്രത്തിലെ മികച്ച കോമഡി ട്രാക്കുകളുമടക്കം ട്രെയിലറില്‍ ഉണ്ട്. നിവിന്‍ പോളിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ബോക്‌സ് ഓഫീസ് നേട്ടമാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ഈ ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും വേഗതയേറിയ 300 കോടി ക്ലബ്ബ് നേട്ടവും ഈ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രത്തിൽ മമിതയാണ് നായിക. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിജയ് ഒരുക്കിയ സംഗീതവും അജ്മല്‍ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വര്‍ഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണ്ണായക ഘടകമായിട്ടുണ്ട്. മമിതാ ബൈജു, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.

Content Highlights: Malayalam film Bethlehem Family Unit continues its successful theatrical run, with large crowds reported at theatres even during its fifth week after release.

To advertise here,contact us