പ്രകാശ് വർമ ചിത്രം 'ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ നാളെ തിയേറ്ററിലേക്ക്

പ്രകാൾ വർമ്മയും , അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങൾക്കും നിർണ്ണായകമായ പ്രാധാന്യമുണ്ട്. കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയെത്തുന്നു എന്ന വാർത്തയും സജീവമായി നിലനിൽക്കുന്നു.

രഞ്ജിത്ത് സംവിധാനം ചെയുന്ന സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷൻ തില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആൻ്റ് ഓർഡർ (Law & order ) എന്ന ചിത്രം സെപ്റ്റംബർ പതിനെട്ടിന് പ്രദർശനത്തിനെത്തുന്നു. സത്യം സിനിമാസ് &, മഹാ സുബൈർ മുവി ക്ഷേത്ര യുടെ ബാനറിൽ പ്രേമചന്ദ്രൻ ഏ.ജി , മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൻ താരനിരക്കൊപ്പം , പുതുമുഖങ്ങളും, ആണി നിരക്കുന്ന ഈ ചിത്രം ബൃഹ്ത്തായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ അവതരിപ്പിക്കുന്നു.

പ്രകാൾ വർമ്മയും , അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും പുതുമുഖങ്ങൾക്കും നിർണ്ണായകമായ പ്രാധാന്യമുണ്ട്. കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടിയെത്തുന്നു എന്ന വാർത്തയും സജീവമായി നിലനിൽക്കുന്നു. നീതി നിർവ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും , ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷ ഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

രഞ്ജിത്തിൻ്റെ തന്നെ ബ്ളാക്ക് എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷൺമുഖൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്നു എന്ന പ്രചരണം ഏറെ ശക്തമാണ്. പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ കഥാഗതിയിൽ മറ്റുചില സ്ഥലങ്ങൾക്കും നിർണ്ണായകമായ പങ്കുണ്ട്. കൊച്ചി , തിരുവനന്തപുരം, കോട്ടയം ,വയനാട് കണ്ണൂർ, എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണ മാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.

ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച ആക് ഷൻ കോറിയോ ഗ്രാഫേഴ്സ് ആയ, ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ആക്ഷനോടൊപ്പം ഇമോഷണൽ ഡ്രാമയുടെ സ്വാധീനവും ഈ ചിത്രത്തെ കുടുംബ സദസ്സിനും പ്രിയപ്പെട്ടതാക്കും ജോർജ്‌സാർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷകപ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വർമ്മയും, വൻ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ച വച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ് ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റെണി, ബോബി കുര്യൻ,

വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റെണി ഭീമൻരഘു, നന്ദു. ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്. ശങ്കർ രാമകൃഷ്ണൻ,, നന്ദൻ ഉണ്ണി. അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻഗുണ്ടു കാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി,രമാദേവി അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്. .മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത്, വാഴൂർ ജോസ്.

Content Highlights: Prakash Varma's film Law and Order is scheduled to arrive in theatres on September 18.

To advertise here,contact us