മലയാള സിനിമ പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം റാം ഷൂട്ടിംഗ് പുനരാരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. 2020ൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം കൊവിഡ് സമയത്ത് നിർത്തേണ്ടി വന്നതിന് ശേഷം ഇപ്പോഴാണ് ഷൂട്ടിംഗ് ആരംഭിക്കുന്നുവെന്ന് അഭ്യൂഹങ്ങൾ. കൂടാതെ ചിത്രത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെന്നും ജീത്തു പറയുക ഉണ്ടായി.
Lalettan – Jeethu Joseph team’s long-delayed #Ram shoot is reportedly set to resume on September 21 👏🤞Shooting is planned in Ernakulam on September 21, 22 & 23, followed by a schedule in Hyderabad.#Mohanlal https://t.co/VRxvzg3UI8
ഇപ്പോഴിതാ ആ സിനിമ വീണ്ടും സംഭവിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ അറിഞ്ഞതോടെ പ്രേക്ഷകരും ആരാധകരും ഏറെ ആവേശത്തിലാണ്. സെപ്റ്റംബർ 21 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. എറണാകുളത്തും ഹൈദരാബാദിലും ആയിരിക്കും ഇനി ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. '20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭാഗവും. ആകെ മൊത്തത്തില്‍ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്', ജീത്തു ഒരിക്കൽ അഭിമുഖത്തിൽ പറയുക ഉണ്ടായി.
മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത, ആദിൽ ഹുസൈൻ, ദുർഗ്ഗ കൃഷ്ണ, അനൂപ് മേനോൻ, ചന്തുനാഥ്, സായ് കുമാർ, സുമൻ, വസിഷ്ഠ എൻ. സിംഹ, സിദ്ധിഖ്, ലിയോണ ലിഷോയ് തുടങ്ങി പ്രമുഖ താരങ്ങളുടെ ഒരു വൻ നിര തന്നെയുണ്ട്. വിഷ്ണു ശ്യാമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കും.
Content Highlights: Mohanlal-Jeethu Joseph Movie Ram to restart shoot