പാര്‍വതി തിരുവോത്ത് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍ തിയേറ്ററില്‍ കൈയ്യടി നേടി മുന്നേറുകയാണ്. അഭിനയ മികവ് കൊണ്ടും നിലപാടുകള്‍ തുറന്നു പറയുന്ന കാര്യത്തിലും പ്രേക്ഷക പ്രീതി നേടിയിട്ടുള്ള താരമാണ് പാര്‍വതി. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച്് തന്റെ വീട്ടുകാര്‍ പറഞ്ഞതിനെ കുറിച്ച് പറയുകയാണ് താരം. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്.
'25 വയസായ സമയത്ത് അച്ഛന് പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം സീരിയസ് ആയി നോക്കണം, അല്ലെങ്കില്‍ വീട് വാങ്ങണം. അപ്പോള്‍ എന്റെ മറുപടി വീടു വാങ്ങാനുള്ള പേപ്പറുകള്‍ തരൂ, ഒപ്പിടാം എന്നാണ്. ആദ്യത്തെ വീട് വാങ്ങിയത് അങ്ങനെയാണ്. അതിന് ശേഷം അച്ഛനും അമ്മയും വിവാഹക്കാര്യം മിണ്ടിയിട്ടില്ല
ഒരാളുടെ കൂടെ ജീവിക്കണമെന്ന് ഉള്ളിന്റെയുള്ളില്‍ തോന്നിയാലേ വിവാഹമുണ്ടാകൂ. പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹ തീരുമാനത്തിലേക്ക് അവയൊന്നും എത്തിയിട്ടില്ല. എല്ലാം നല്ല പ്രണയങ്ങളായിരുന്നു എന്നതാണ് സന്തോഷമുള്ള കാര്യം. ഇത്ര പ്രായത്തില്‍ കല്യാണം കഴിക്കണമെന്നൊക്കെ സമൂഹം പറയുന്നതല്ലേ. സ്ത്രീയുടെ കണ്‍സെന്റ് ഉണ്ടെങ്കില്‍ മാത്രമേ വിവാഹ തീരുമാനം കുടുംബം എടുക്കാവൂ. ആ കാര്യത്തില്‍ ഞാന്‍ ലക്കിയാണ്'-പാര്‍വതി പറയുന്നു.
ഷഹദാണ് പ്രഥമദൃഷ്ട്ര്യാ കുറ്റക്കാരുടെ സംവിധായകന്. വിജയരാഘവന്, മാത്യു തോമസ്, സിദ്ധാര്‍ത്ഥ് ഭരതന്, ഉണ്ണിമായ, അസീസ് നെടുമങ്ങാട് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: Parvathy Thiruvothu on her parents discussing marriage