അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങള്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന വിവാഹ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്

നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുമായ അഹാന കൃഷ്ണയുടെയും ക്യാമറാമാന്‍ നിമിഷ് രവിയുടെ വിവാഹം കഴിഞ്ഞു. അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 10 വര്‍ഷത്തെ പ്രണയസാഫല്യമാണ് നടന്നിരിക്കരുതെന്നും അഹാന ചിത്രങ്ങള്‍ക്കു താഴെ പങ്കുവച്ചു.

'എന്റെ ഉറ്റ സുഹൃത്ത്, ബോയ് ഫ്രണ്ട്, പങ്കാളി, ആത്മമിത്രം, പ്രിയപ്പെട്ടവന്‍ - അങ്ങനെ എല്ലാം, ഒടുവില്‍ ഇപ്പോള്‍ എന്റെ ഭര്‍ത്താവും! നിന്റെ സാന്നിധ്യത്തില്‍ എന്റെ ഹൃദയം എപ്പോഴും ശാന്തമായും താളാത്മകമായും കൃത്യമായ വേഗതയിലും മിടിക്കുന്നു. നമുക്ക് ഒരുമിച്ച് വയസ്സാവണം, നമുക്ക് മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം… ജീവിതകാലം മുഴുവനും അതിനുശേഷവും ഒരേ ടീമായി നമുക്ക് മുന്നോട്ട് പോകാം'- അഹാന കുറിച്ചു.

നിരവധിപ്പേര്‍ വിവാഹ ചിത്രത്തിന് താഴെ ആശംസ അറിയിക്കുന്നുണ്ട്. അഹാന പങ്കുവച്ച ചിത്രങ്ങളില്‍ ദുല്‍ഖര്‍ സല്‍മാനെയും ജേക്‌സ ബിജോയിനെയും കാണാം.

Content Highlights: Ahana Krishna and Nimish Ravi have tied the knot

To advertise here,contact us