മലയാളത്തിന്റെ യുവതാരം ഷെയ്ന് നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. മാസ്സ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന് പെരിയസാമിയാണ്. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ കേട്ട ഉടനെ തന്നെ ഷെയ്ന് നിഗം അഭിനയിക്കാനുള്ള സമ്മതം അറിയിക്കുകയും ഡേറ്റ് നല്‍കുകയും ചെയ്തുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഷെയ്ന്28 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലികമായ പേര്. പ്രശസ്ത തമിഴ് സംവിധായകന് ആറ്റ്ലിയുടെ സംവിധാന സഹായിയായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ ജഗന് പെരിയസാമി.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം നേടിയ താരമാണ് ഷെയ്ന് നിഗം. തമിഴ് സിനിമയിലേക്കുള്ള ഷെയ്നിന്റെ അരങ്ങേറ്റം വാലി മോഹന്‍ദാസ് സംവിധാനം ചെയ്ത 'മദ്രാസ്കാരന്' എന്ന ചിത്രത്തിലൂടെയായിരുന്നു. തമിഴ് സിനിമയില്‍ തുടര്‍ന്നും മികച്ച കഥകള്‍ തേടുകയാണെന്ന് ഷെയ്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മദ്രാസ്കാരന് പിന്നാലെ മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ ബള്‍ട്ടിയിലും ഷെയ്ന് അഭിനയിച്ചു. കബഡി പശ്ചാത്തലമാക്കിയ സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായിരുന്നു ഇത്. അതിനാല്‍ സ്പോര്‍ട്സ് പശ്ചാത്തലത്തിലുള്ള ഷെയ്നിന്റെ മറ്റൊരു ചിത്രമെന്ന പ്രത്യേകതയും പുതിയ ചിത്രമായ ഷെയ്ന്28 ന് ഉണ്ട്.
ഇപ്പോള്‍ ക്രിക്കറ്റ് പ്രമേയമാക്കുന്ന പുതിയ തമിഴ് ചിത്രത്തിലൂടെ മറ്റൊരു വ്യത്യസ്ത ലോകത്തേക്കാണ് ഷെയ്ന് നിഗം എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും താരനിരയെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വൈകാതെ പുറത്തു വിടും.
നിര്‍മ്മാണം: മാസ്സ് സ്റ്റുഡിയോസ്, സംവിധാനം: ജഗന് പെരിയസാമി, എഡിറ്റിംഗ്: റാമര്‍, ഛായാഗ്രഹണം: രസമതി, കലാസംവിധാനം: അയ്യപ്പന്, പിആര്‍ഒ: സതീഷ് (എസ്2 മീഡിയ), വസ്ത്രാലങ്കാരം: ലേഖ മോഹന്‍, കളറിംഗ്: ഡി-സ്റ്റുഡിയോസ് / രാജശേഖര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: മോഹന്‍ ജി, വിഷ്വല്‍ എഫക്ട്സ്: ഹോഴ്സ്മാന്‍ വിഎഫ്എക്സ് ഇന്ത്യ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ്: മണിമാരന്‍, വിക്രം, പശ്ചാത്തലസംഗീതം: ശ്രീനാഥ് വിജയ്, റാപ്പ് ആലാപനം: എംസി റൂഡ്, സൗണ്ട് ഡിസൈന്‍: സി.ആര്. ഷാന്‍, ഫൈനല്‍ മിക്സിങ്, മാസ്റ്ററിങ്: റഹ്മത്തുള്ള എ.എം, സംവിധാനസംഘം: നിര്‍മല്‍കുമാര്‍ പെരിയസാമി, ചന്ദ്രു നാഗരാജ്, ജയറാം ടി, ദിനേഷ് കുമാര്‍, മുരുകന് എസ്, പ്രേം കുമാര്‍ ജഗന്നാഥന്. പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Shane Nigam is starring in a new Tamil film set against a cricket backdrop. Directed by Jagan Periyasamy, the movie is produced by Mass Studios.