ഞെട്ടാൻ റെഡിയായിക്കോ…; പൃഥ്വിരാജ്-രാഹുൽ സദാശിവൻ ചിത്രം 'ഒടിയൻ' തുടങ്ങി

റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നിവയ്ക്ക് ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

രാഹുൽ സദാശിവൻ-പൃഥ്വിരാജ് ചിത്രം ഒടിയന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞു. റെഡ് റെയ്ൻ, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നിവയ്ക്ക് ശേഷം രാഹുൽ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ സഹ നിർമാതാവ് കരൺ ജോഹറാണ്. പൃഥ്വിരാജ്, മഞ്ജു വാര്യർ, സുപ്രിയ മേനോൻ, മല്ലിക സുകുമാരൻ എന്നിവർ പൂജ ചാടാഗില് പങ്കെടുത്തിരുന്നു.

പൃഥ്വിരാജും മഞ്ജു വാര്യരുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എമ്പുരാൻ, ലൂസിഫർ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഒടിയൻ. ഇരുവരും പ്രധാന വേഷത്തിൽ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഒടിയനുണ്ട്. രാഹുൽ സദാശിവനെയും പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും മലയാള സിനിമാ ഇൻഡസ്ട്രിയെുയം ഏറെ പ്രശംസിച്ചുകൊണ്ടാണ് ഒടിയന്റെ പ്രഖ്യാപനം കരൺ ജോഹർ നടത്തിയത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാണ്.

മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ 2018ൽ ഒടിയൻ എന്ന പേരിൽ തന്നെ ചിത്രം പുറത്തിറക്കിയിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു ഈ സിനിമയുടെ നിർമാണം. നിർമാതാവിന്റെ അനുവാദത്തോടെ ഒരു സിനിമയുടെ ടൈറ്റിൽ മറ്റ് സിനിമയ്ക്ക് ഉപയോഗിക്കാം എന്ന നയമാണ് മലയാള സിനിമയിൽ പിന്തുടരുന്നത്. അങ്ങനെയാകാം ഒടിയൻ എന്ന പേര് രാഹുൽ സദാശിവൻ ചിത്രത്തിന് വീണ്ടും ഉപയോഗിക്കാനായത് എന്നാണ് കരുതപ്പെടുന്നത്.

Content Highlights: Prithviraj starrer rahul sadasivan movie odiyan pooja ceremony held

To advertise here,contact us