സൂരിയുമായുള്ള പ്രശ്‌നത്തിനു കാരണം മൂന്നാമതൊരാള്‍, അത് പരിഹരിച്ചു; വിഷ്ണു വിശാല്‍

സൂരിയുമായി തനിക്കുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടന്‍ വിഷ്ണു വിശാല്‍

നടന്‍ സൂരി പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രമാണ് മണ്ടാടി. ചിത്രം മികച്ച പ്രേക്ഷക പ്രീതി നേടി തിയേറ്ററില്‍ വിജയക്കുതിപ്പ് തുടരുകയാണ്. അതിനിടയില്‍ നടന്‍ സൂരിയുമായി തനിക്കുണ്ടായിരുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടന്‍ വിഷ്ണു വിശാല്‍. പഴയ വിഷയം വീണ്ടും ചര്‍ച്ചയാക്കരുതെന്നും തങ്ങള്‍ രണ്ടു പേരും എല്ലാം മറന്നുവെന്നുമാണ് വിഷ്ണു വിശാല്‍ പറയുന്നത്.സൂരിയുടെ പുതിയ ചിത്രം മണ്ടാടിയുടെ റിലീസിന് വിഷ്ണു വിശാല്‍ ആശംസയുമായി എത്തിയിരുന്നു.

'നിങ്ങള്‍ ഈ വിഷയം സംസാരിക്കുന്നത് നിര്‍ത്തണം. ഞങ്ങള്‍ എല്ലാ തെറ്റിദ്ധാരണകളും 2024 ല്‍ തീര്‍ത്തിട്ടുണ്ട്. രണ്ട് പേര്‍ക്കും നല്ലത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ആശയക്കുഴപ്പമുണ്ടാക്കിയത് മൂന്നാമത് ഒരാളുടെ ഇടപെടലാണ്. നിങ്ങളും എല്ലാം മറന്ന് മുന്നോട്ട് പോകാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു'-വിഷ്ണു വിശാല്‍ എക്‌സില്‍ കുറിച്ചു.

ഒരുകാലത്ത് വലിയ സുഹൃത്തുക്കളായിരുന്നു വിഷ്ണുവും സൂരിയും. വെണ്ണില കബഡി കുഴു, വേലൈന്നു വന്തിട്ടാ വേലൈക്കാരന്‍, കഥാനായകന്‍ തുടങ്ങിയ സിനിമകളില്‍ ഇരുവരുടെ കോമ്പോ കയ്യടി നേടിയിരുന്നു.എന്നാല്‍ 2020 ല്‍ സൂരിയ്‌ക്കെതിരെ വിഷ്ണുവിന്റെ പിതാവിനെതിരെ ഒരു ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് സൂരി 2.7 കോടിയുടെ തട്ടിപ്പ് കേസ് നല്‍കുകയായിരുന്നു. ഇതോടെയാണ് ഇരുവരും അകലുന്നത്. 2024 ല്‍ ഇരുവരും എല്ലാ പ്രശ്‌നങ്ങളും സംസാരിച്ച് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് സൂരിയ്ക്കും തന്റെ പിതാവിനുമൊപ്പമുള്ള ചിത്രം വിഷ്ണു വിശാല്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.

Content Highlights: Actor Vishnu Vishal responds to rumors regarding the issue he had with Soori

To advertise here,contact us