'ഇത് സിഗ്മ അല്ല ചുഗ്മയാണ്', ഓണം തൂത്തുവാരാന്‍ ഉറപ്പിച്ച് നിവിന്‍; BKUവേള്‍ഡ് വൈഡ് റിലീസ് ഓഗസ്റ്റ് 21-ന്

ഗിരീഷ് എ ഡി കൂട്ടുകെട്ട് 'BKU' ട്രെയിലര്‍ പുറത്ത്

ഓര്‍ബിറ്റിങ്ങും ഗോസ്റ്റിങ്ങും സിഗ്മയും ഉള്‍പ്പെടെയുള്ള ജെന്‍സിയുടെ പദ വിന്ന്യാസങ്ങളും അടിമുടി ഫണ്‍ മൊമന്റ്‌സുമായി നിവിനും മമിതയും ഒന്നിക്കുന്ന ഗിരീഷ് എ ഡി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.ഇത്തവണത്തെ ഓണക്കാലത്ത് കുടുംബങ്ങളെ മൊത്തം തങ്ങളുടെ ഓര്‍ബിറ്റിലേക്ക് കൊണ്ടുവരുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് നിവിന്‍ പോളി - ഗിരീഷ് എ ഡി കൂട്ടുകെട്ട് എന്ന് ട്രെയിലര്‍ സൂചന നല്‍കുന്നുണ്ട്. ഓഗസ്റ്റ് 21-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

ജസ്റ്റിന്‍, ആഷ്‌ലി എന്നീ കഥാപാത്രങ്ങളായാണ് നിവിനും മമിതയും ചിത്രത്തിലെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ഗിരീഷ് എ ഡി ചിത്രത്തില്‍ നായകനായി നിവിന്‍ പോളി എത്തുമ്പോള്‍ ഈ ഓണത്തിന് കുടുംബങ്ങള്‍ ഒന്നായി ബത്ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിച്ച് പറയാം. മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള അതിനൊത്തെ ട്രെയിലറാണ് ഇറക്കിവിട്ടിരിക്കുന്നത്. മനസ്സറിഞ്ഞ് ചിരിക്കാനുള്ള ഒട്ടേറെ മുഹൂര്‍ത്തങ്ങലുമായി ടോട്ടല്‍ ഫണ്‍ റൈഡാണ് ചിത്രമെന്നാണ് മനസ്സിലാക്കാനാകുന്നത്.

ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടുകയുണ്ടായത്. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിന്‍ പോളിയും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.

ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രവുമാണിത്. സൂപ്പര്‍ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്.

ഛായാഗ്രഹണം: അജ്മല്‍ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റര്‍: ആകാശ് ജോസഫ് വര്‍ഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സംഘട്ടനം: ആക്ഷന്‍ സന്തോഷ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഫിലിപ്പ് ഫ്രാന്‍സിസ്, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ.എസ്, കെ.സി സിദ്ധാര്‍ത്ഥന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റില്‍സ്: റിന്‍സണ്‍ എം.ബി, റിഷിലാല്‍ ഉണ്ണികൃഷ്ണന്‍,പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Content Highlights: 'Bethlehem Kudumba Unit' gears up for Onam release worldwide release on August 21

To advertise here,contact us