പുത്തന്‍ സിനിമാ പ്രഖ്യാപനങ്ങളുമായി കളം നിറയുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസം ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ വീണ്ടും ഒരു യുവ സംവിധായകന് കൈ കൊടുത്തിരിക്കുകയാണ് നടന്. സംവിധായകന് അനൂപ് സത്യനൊപ്പമാണ് മോഹന്‍ലാല്‍ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
2020ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിനൊപ്പം ബിനു ജോര്‍ജ് അലക്സാണ്ടറും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സിനിമ നവംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്തണി ജോസഫിനൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഇരു സിനിമകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. സിനിമയുടെ കഥയെയോ ഴോണറിനെ കുറിച്ചുള്ള സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. മറ്റ് അഭിനേതാക്കളുടെയോ അണിയറ പ്രവര്‍ത്തകരുടെയോ വിവരങ്ങളും പരസ്യമായിട്ടില്ല.
അതേസമയം, മകള്‍ വിസ്മയ ആദ്യമായി നായികയായി എത്തിയ തുടക്കത്തില്‍ കാമിയോ റോളില്‍ എത്തിയ ശേഷം മോഹന്‍ലാലിന്റെ മറ്റൊരു അതിഥി വേഷവും ഇപ്പോള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ഓണം റിലീസായി എത്തുന്ന പൃഥ്വിരാജിന്റെ ഖലീഫയിലാണ് നടന്റെ കാമിയോ വേഷം.
ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മമ്പറയ്ക്കല്‍ അഹമ്മദാലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുക. ജയിലര്‍ 2വിലെ മാത്യു ആണ് മോഹന്‍ലാലിന്റെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു കാമിയോ.
ഡിസംബറില്‍ തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന അതിമനോഹരമാണ് മോഹന്‍ലാലിന്റെ റിലീസിന് കാത്തിരിക്കുന്ന ചിത്രം. തുടരുമിന് ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും കൈകോര്‍ക്കുന്ന ചിത്രമാണിത്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Content Highlights: Mohanlal announces new movie with Anoop Sathyan, director of Varana Aavashyamund.