മോഹന്‍ലാല്‍-ജൂഡ് ആന്തണി ചിത്രം അടുത്ത വര്‍ഷം;സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ പുതിയ സിനിമയുമായി ബന്ധപ്പെട്ട കാര്യം പങ്കുവച്ചത്

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ വിസ്മയ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് 'തുടക്കം'. മികച്ച പ്രേക്ഷക പ്രതികരണം നേടികൊണ്ടിരിക്കുന്ന ചിത്രം രണ്ടാം വാരവും തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം പങ്കുവച്ചിരിക്കുന്നത്. അടുത്തവര്‍ഷം ഉണ്ടാകുമെന്നാണ് മോഹന്‍ലാലിന്റെ പേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

'അടുത്ത വര്‍ഷം ജൂഡ് ആന്റണി ജോസഫുമായി ചേര്‍ന്ന് ഒരു മികച്ച പുതിയ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നു.കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളിലേക്ക് എത്തുന്നതാണ്.'-ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം ബോക്‌സോഫീസ് കളക്ഷനിലും മികച്ച നേട്ടമാണ് സൃഷ്ടിക്കുന്നത്. ആദ്യദിന കളക്ഷനായി 3 കോടി ആഗോള കളക്ഷന്‍ നേടിപ്പോയ ചിത്രം നിലവില്‍ 15 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. കൂടാതെ മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിസ്മയയുടെയും ആശിഷിന്റെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പോസിറ്റിവ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

Content Highlights: Mohanlal-Jude Anthany film coming next year; Mohanlal shares his excitement. He announced the details of the new movie through a Facebook post.

To advertise here,contact us