ലാലേട്ടനും ചിദംബരവും കൈകോർക്കുന്നു; ഇൻഡസ്ട്രി ഹിറ്റിനായി പുതിയ കൂട്ടുക്കെട്ട്

മോഹൻലാൽ - ചിദംബരം ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്.

തുടരെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന മോഹൻലാലും 'മഞ്ഞുമ്മൽ ബോയ്സ്, ബാലൻ' സിനിമകളുടെ ഹിറ്റിന് ശേഷം ചിദംബരവും കൈകോർക്കുന്നുവെന്ന വാർത്തകൾ സിനിമാ ലോകത്ത് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലയാളി പ്രേക്ഷകർ എന്നും നെഞ്ചിലേറ്റുന്ന മോഹൻലാലിന്റെ തനത് മാസ്-എന്റർടെയ്നർ ഭാവങ്ങളും ചിദംബരത്തിന്റെ കിടിലൻ മേക്കിംഗ് ശൈലിയും ഒന്നിക്കുമ്പോൾ മറ്റൊരു വമ്പൻ തിയേറ്റർ ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ പുതിയ കോമ്പോയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് എത്തുന്നത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും പ്രൊജക്ട് അടുത്ത ഘട്ടത്തിലേക്ക് കടന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ജൂണ്‍ ആദ്യത്തില്‍ ചിദംബരം ഒരു സബ്‌ജെക്ട് താരത്തോട് പറഞ്ഞിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ബാലൻ എന്ന സിനിമയിലൂടെ ഹിറ്റടിച്ച് നിൽക്കുകയാണ് ചിദംബരം ഇപ്പോൾ. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. തിയേറ്ററുകളിൽ മികച്ച പ്രശ്മാസകല നേടിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു.

Lalettan–Chidambaram movie discussions have successfully moved to the next stage🔥As of now, this is one of the 'almost'-CONFIRMED projects in #Mohanlal’s upcoming lineup🔥Most awaited combo. https://t.co/DYKMWhY95g

മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ കൂട്ടുകെട്ടുകളിൽ ഒന്നാകാൻ പോകുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മലയാളികളുടെ സ്വന്തം ലാലേട്ടൻ വീണ്ടും മാസ് അവതാരത്തിൽ സ്ക്രീനിലെത്തുമ്പോൾ, ഒപ്പം ചിദംബരത്തിന്റെ തകർപ്പൻ സംവിധാന മികവ് കൂടി ചേരുമ്പോൾ തിയേറ്ററുകളിൽ ഒരു വമ്പൻ ആഘോഷം തന്നെയായിരിക്കും നടക്കാൻ പോകുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിനായി വരും ദിവസങ്ങളിൽ ആരാധകർ ഏറേ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.അതേസമയം, തരുണിന്റെ തന്നെ അതിമനോഹരം, ദിലീഷ് പോത്തന്റെ നെടുങ്കണ്ടം മിറാക്കിള്‍, കാമിയോ റോളിലെത്തുന്ന ഖലീഫ, തമിഴിലെ ജയിലര്‍ 2 എന്നിവയെല്ലാം പ്രതീക്ഷ വര്‍ധിപ്പിക്കുന്നവയാണ്.

Content Highlights: Reports about a possible Mohanlal-Chidambaram collaboration have generated considerable buzz among Malayalam cinema fans. However, Chidambaram previously clarified that he had not discussed a film project with Mohanlal, leaving the reported collaboration unconfirmed.

To advertise here,contact us