കയ്യിലുണ്ടായിരുന്നത് പൊട്ടിയ ഫോൺ, വാമിഖ സമ്മാനിച്ചത് ഐഫോൺ 17 പ്രോ മാക്സ്', DC നടൻ ജവഹർ ശക്തി

അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയിൽ വെച്ച് കണ്ടാൽ നമ്മളൊന്ന് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാൽ വാമിഖ ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്.

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഇപ്പോഴിതാ നായകനായി അരങ്ങേറുന്ന ചിത്രത്തിലൂടെയും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് ലോകേഷ് കനകരാജ്. ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി'ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകേഷിനൊപ്പം തന്നെ ചിത്രത്തിലെ നായിക റോൾ അവതരിപ്പിച്ച വാമിഖയിക്കും പ്രശംസകൾ ലഭിക്കുന്നുണ്ട്.

ഇപ്പോഴിതാ സെറ്റിൽ വാമിഖയിക്കൊപ്പമുള്ള അനുഭവം പങ്കിടുകയാണ് നടൻ ജവഹർ ശക്തി. സാധാരണയായി നായികമാർ ചെറിയ ആർട്ടിസ്റ്റുകളെ കണ്ടാൽ ചിരിക്കാൻ പോലും മടിക്കുമെന്നും എന്നാൽ വാമിക അതിൽ നിന്ന് തീർത്തും വ്യത്യസ്തയാണെന്നും ജവഹർ പറയുന്നു. തന്റെ കയ്യിലിരുന്ന പൊട്ടിയ ഫോൺ കണ്ട നടി തനിക്ക് ഐഫോൺ 17 പ്രോ മാക്സ് സമ്മാനിച്ചതിനെക്കുറിച്ചും ജവഹർ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പൊതുവേ വലിയ ഹീറോയിൻസ് ഒന്നും നമ്മളെപ്പോലെയുള്ള ചെറിയ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കണ്ടുകഴിഞ്ഞാൽ ചിരിക്കുക പോലും ചെയ്യാറില്ല. അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല, ചിരിക്കേണ്ട ആവശ്യമില്ല താനും. അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയിൽ വെച്ച് കണ്ടാൽ നമ്മളൊന്ന് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാൽ വാമിഖ ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്. തുടക്കം മുതലേ നമ്മളെ കാണുമ്പോൾ തന്നെ അങ്ങോട്ട് വന്ന് വിശേഷങ്ങളൊക്കെ ചോദിക്കും.

'സുഖമാണോ?' എന്ന് എന്നും ഒരു ചിരിച്ച മുഖത്തോടെ ദിവസവും ചോദിക്കുമായിരുന്നു. ഹൗ ആർ യൂ, ഗുഡ്' എന്ന് ചോദിക്കും. ചിത്രത്തിൽ ബോൾഡ്, ഫയർ, കൈൻഡ്, ക്യൂട്ട് ആണ് ചന്ദ്ര. ചന്ദ്രയെപ്പോലെ തന്നെയാണ് വാമിഖ. അത് മാത്രമല്ല, അപ്പോൾ എന്റെ കയ്യിൽ ഉണ്ടായിരുന്നത് വളരെ പഴയൊരു സാംസങ് ഫോണായിരുന്നു. ചിത്രീകരണം അവസാനിക്കാറായപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചിട്ട് വാമിഖ എനിക്കൊരു ഐഫോൺ പ്രോ മാക്സ് ഗിഫ്റ്റായി തന്നു.’’– ജവഹർ ശക്തി പറയുന്നു. തുടർന്ന് സ്‌ക്രീൻ ഓണാക്കി വാൾപേപ്പർ കാണിച്ചു. വാമിഖയും ജവഹറും ഒന്നിച്ചുനിൽക്കുന്ന ചിത്രമാണ് വാൾപേപ്പറായി നൽകിയിരിക്കുന്നത്. ചിത്രത്തിൽ വാമിഖയുടെ കൈയിൽ പനിനീർപ്പൂക്കളും കാണാം.

Content Highlights: DC actor Jawahar Shakti revealed that Vamika gifted him an iPhone 17 Pro Max after noticing that his phone was broken. He shared his memorable experience and spoke about the surprise gesture from the actress.

To advertise here,contact us