തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. ചിത്രത്തില് ഇരട്ട വേഷത്തിലാകും യഷ് എത്തുന്നത്. ഇന്ത്യൻ സിനിമാ രംഗത്ത് ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളാണ് യഷ്. സിനിമയ്ക്ക് വേണ്ടി 50 കോടിയാണ് യഷ് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടോക്സിക്കിന്റെ കോ പ്രൊഡ്യൂസറും കോ റെെറ്ററും കൂടിയാണ് യഷ്.
നായികനടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം നയൻതാരയ്ക്കാണ്. 12 കോടിക്കും 18 കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. 15 കോടി രൂപയാണ് കിയാര അദ്വാനിയുടെ പ്രതിഫലം. 5 കോടിയോളം രുഗ്മിണി വാസന്തിനും ഹുമ ഖുറേഷിക്കും താര സുതാര്യക്കും 3 കോടി രൂപ വീതവുമാണ് പ്രതിഫലമെന്നാണ് വിവരം.
മൂത്തോൻ ആണ് ഗീതു മോഹൻദാസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നിവിൻ പോളിയായിരുന്നു നായകൻ. 2019 ലാണ് മൂത്തോൻ പുറത്തിറങ്ങിയത്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ മൂത്തോൻ പ്രശംസ നേടി. അതേസമയം ചിത്രം ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയില്ല. പിരിയഡ് ഗ്യാങ്സ്റ്റർ ചിത്രമാണ് ടോക്സിക്ക്. യാഷ് നായകനായെത്തുന്ന 19ാമത്തെ ചിത്രമാണ് ടോക്സിക്.
അതേസമയം, ഓഗസ്റ്റ് 26ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഡബ്ബ് പതിപ്പുകൾ ഒരുക്കുന്ന ചിത്രം, ആഗോള പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നത്. സാങ്കേതികമായി മികച്ചൊരു ടീമും ചിത്രത്തിനുണ്ട്.
Content Highlights: Yash reportedly received ₹50 crore for Toxic, making him the highest-paid member of the cast. Among the female leads, Kiara Advani reportedly earned ₹15 crore, while Nayanthara was paid around ₹12 crore. These remuneration figures are based on industry reports and have not been officially confirmed by the filmmakers.