ട്രോളിയവരെകൊണ്ട് കയ്യടിപ്പിച്ച് ലോകേഷ്; കളക്ഷൻ കൂമ്പാരമാകുമോ!; DC ആദ്യ ദിനം എത്ര നേടി?

ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ലോകേഷ് കനകരാജ്. എന്നാൽ ഇത്തവണ സംവിധായകനായി അല്ല നായകനായി ആണ് ലോകേഷ് കളത്തിലിറങ്ങിയിരിക്കുന്നത്.

സംവിധായകന്‍ എന്ന നിലയില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതി, മാസ്റ്റർ, വിക്രം തുടങ്ങി ലോകേഷിന്റെ സിനിമകൾ എല്ലാം വലിയ സ്വീകാര്യത നേടിയവയാണ്. എന്നാൽ രജനിയെ നായകനാക്കി ലോകേഷ് ഒരുക്കിയ കൂലി വലിയ വിമർശനങ്ങൾ നേടിയിരുന്നു. ബോക്സ് ഓഫീസിലും സമ്മിശ്ര പ്രതികരണം മാത്രമാണ് സിനിമയ്ക്ക് നേടാനായത്. ഇതിന് പിന്നാലെ നിരവധി ട്രോളുകൾ ലോകേഷിനെ തേടി എത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ലോകേഷ് കനകരാജ്. എന്നാൽ ഇത്തവണ സംവിധായകനായി അല്ല നായകനായി ആണ് ലോകേഷ് കളത്തിലിറങ്ങിയിരിക്കുന്നത്. ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത 'ഡിസി'ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നായകനായി ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.

ഇപ്പോഴിതാ സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ഡിസി ആഗോളതലത്തില്‍ ഇതുവരെ 31.86 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

അനിരുദ്ധിന്റെ ഗംഭീര മ്യൂസിക് ആണ് സിനിമയുടെ നട്ടെല്ല് എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. അനിരുദ്ധിന്റെ കരിയർ ബെസ്റ്റ് ചിത്രമാണ് ഡിസി എന്നും അദ്ദേഹം നാഷണൽ അവാർഡ് അർഹിക്കുന്നു എന്നും കമന്റുകളുണ്ട്. നായികമാരായി എത്തിയ സഞ്ജനയുടെയും വാമികയുടെയും പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. അരുണിന്റെ ചിത്രങ്ങളിലെ ഏറ്റവും മികച്ച സിനിമയാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights: Lokesh Kanagaraj-starrer DC has registered its opening-day box office collection, drawing attention to its initial theatrical performance. The film’s first-day earnings offer an early indication of its reception and commercial prospects at the box office.

To advertise here,contact us