ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന്റേത് വിവാദങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു. വിവിധ സാഹചര്യങ്ങളിലായി അദ്ദേഹം ജയിലിലും കിടന്നിട്ടുണ്ട്. ജയിലിലും പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിന്റെ ദ അലയന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ ജയില്‍ ജീവിതത്തെക്കുറിച്ച് സല്മാന് ഖാന് സംസാരിച്ചിരുന്നു. ഷോയിലെ മത്സരാര്‍ത്ഥിയായി സല്‍മാന്റെ സഹോദരനും നടനുമായ സൊഹെയ്ല് ഖാനുമുണ്ട്. സഹോദരന് പിന്തുണയുമായി എത്തിയതായിരുന്നു സല്മാന് ഖാന്.
'ഞാന്‍ വര്‍ഷങ്ങള്‍ മുമ്പ് ജയിലില്‍ കിടന്നിട്ടുണ്ട്. കമ്പി അഴികളുള്ള ചെറിയൊരു മുറിയിയാരുന്നു. ആ മുറിയില്‍ എഴുപത് പേരെങ്കിലുമുണ്ടായിരുന്നു. എല്ലാവര്ക്കും കൂടി ഒരു ബാത്ത് റൂം മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സ്റ്റൈലിലായിരുന്നു അത്. ബാത്ത്റൂമില്‍ നിറയെ പല്ലികളുണ്ടായിരിക്കും'-സല്മാന്ഖാന് പറയുന്നു.
നാല് തവണയായി പതിനെട്ട് ദിവസമാണ് സല്മാന് ഖാന് ജയില്‍ വാസം അനുഭവിച്ചത്. 1998 ലാണ് സല്മാന് ഖാന് ആദ്യം ജയിലിലാകുന്നത്. മൂന്ന് ദിവസമായിരുന്നു ജയിലില്‍ കിടന്നത്. പിന്നീട് 2006 ല്‍ ആറ് ദിവസവും 2007 ല്‍ മറ്റൊരു ആറ് ദിവസവും ശിക്ഷ അനുഭവിച്ചു. പിന്നീട് 2018 ല്‍ രണ്ട് ദിവസവും കസ്റ്റഡിയില്‍ കഴിയുകയുണ്ടായി. സഹോദരന് സൊഹെയ്ല് ഖാനുമായി ഷോയില്‍ വച്ച് സല്മാന് ഖാന് നടത്തിയ സംസാരവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. സൊഹെയ്ലും മുന്‍ ഭാര്യയും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ചടക്കം സല്മാന് ഖാന് സംസാരിച്ചിരുന്നു.
Content Highlights: Salman Khan recalls his days in prison. He spent eighteen days behind bars