ഒരു വെടിക്കെട്ട് പടം വരുന്നുണ്ടേ!, നിതീഷ് സഹദേവൻ ചിത്രത്തിന്റെ ഷൂട്ടിൽ ജോയിൻ ചെയ്ത് മമ്മൂട്ടി

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന 9ാം ചിത്രമാണിത്.

ഫാലിമിയ്ക്കും തമിഴ് ചിത്രമായ തലൈവർ തമ്പി തലമയിലിനും ശേഷം നിതീഷ് സഹദേവൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ട് നടക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പൂജ അടുത്തിടെ നടന്നിരുന്നു. ഇപ്പോഴിതാ ഷൂട്ടിൽ മമ്മൂട്ടിയും ജോയിൻ ചെയ്തിരിക്കുകയാണ്.

സെറ്റിലേക്ക് മമ്മൂട്ടി എത്തിയതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനിയാണ് പങ്കുവെച്ചിരിക്കുന്നത്. ലൊക്കേഷൻ സ്റ്റിൽസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മമ്മൂട്ടി സ്‌റ്റെലിഷ് ലുക്കിലാണ് ചിത്രത്തിൽ എത്തുക എന്നാണ് റിപ്പോർട്ടുകൾ.

കോമഡി ഴോണറിലുള്ള ഗ്യാങ്‌സ്റ്റർ പടമാണ് ഈ ചിത്രമെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം ചിത്രമാണിത്. കളങ്കാവൽ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് എന്നാണ് സൂചന.

ചിത്രത്തിന്റെ താരനിര, മറ്റ് സാങ്കേതിക പ്രവർത്തകർ എന്നിവരെ സംബന്ധിച്ചുള്ള വിവരങ്ങൾ വൈകാതെ പുറത്ത് വിടും. വാഴ 2 താരം ഹാഷിർ ഈ മമ്മൂട്ടി സിനിമയുടെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ. ഹാഷിറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സംവിധായകൻ നിതീഷ് സഹദേവ് റീ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ തുടങ്ങിയത്.

പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ ചൊരിഞ്ഞ എട്ട് ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഫാലിമി എന്ന സൂപ്പർ ഹിറ്റ് ഒരുക്കി അരങ്ങേറ്റം കുറിച്ച നിതീഷ് സഹദേവ് അതിന് ശേഷം തമിഴിൽ തലൈവർ തമ്പി തലൈമയിൽ എന്നൊരു സൂപ്പർ ഹിറ്റും ഒരുക്കിയിരുന്നു. അദ്ദേഹം വീണ്ടും മലയാളത്തിൽ ഒരുക്കുന്ന ചിത്രം എന്ന നിലയിലും ഈ പ്രോജക്ട് ആരാധകർക്കും പ്രേക്ഷകർക്കും വലിയ ആവേശം സമ്മാനിക്കുന്നുണ്ട്.

Content Highlights: Mammootty joins the shooting of his next movie directed by Nitish Sahadev

To advertise here,contact us