'കാലുപിടിക്കാടാ…നാണം കെടുത്തല്ലേ'; ആദ്യ സിനിമയുടെ പോസ്റ്ററിന് മുൻപിൽ നസ്‌ലെൻ; പഴയ വീഡിയോ വൈറൽ

'കരിയറിൽ നസ്‌ലെന് ഉണ്ടായ മാറ്റം കണ്ടു ഞെട്ടിയോ?' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ആണ് നസ്‌ലെൻ. പ്രേമലു, തണ്ണീർമത്തൻ ദിനങ്ങൾ, ജോ ആൻഡ് ജോ, ലോക തുടങ്ങിയ സിനിമകളിലൂടെ വളരെപെട്ടെന്നാണ് നസ്‌ലെൻ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപുള്ള നസ്‌ലെന്റെ ഒരു വീഡിയോ ആണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്.

തണ്ണീർമത്തൻ ദിനങ്ങളുടെ റിലീസിന് പിന്നാലെ സുഹൃത്തുക്കൾ എല്ലാം ചേർന്ന് സിനിമയുടെ പോസ്റ്ററിന് മുന്നിൽ വെച്ച് തമാശരീതിയിൽ നസ്‌ലെന്റെ വീഡിയോ എടുക്കുന്നതാണ് പുറത്തുവന്ന വീഡിയോയുടെ ഉള്ളടക്കം. 'കരിയറിൽ നസ്‌ലെന് ഉണ്ടായ മാറ്റം കണ്ടു ഞെട്ടിയോ?' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ആണ് ഇനി പുറത്തിറങ്ങാനുള്ള നസ്‌ലെൻ ചിത്രം. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിൽ സുപ്രധാനമായ ഒരു വേഷത്തിലാണ് നസ്‌ലെൻ എത്തുന്നത്.

A video of Naslen celebrating with his friends after the show of his debut film ❤️ pic.twitter.com/h3e5syZQ33

മലയാളത്തിൽ ബാച്ച്ലർ പാർട്ടി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള നസ്‌ലെൻ ചിത്രം. 2012-ലെ 'ബാച്ച്ലര്‍ പാര്‍ട്ടി'യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തില്‍ നസ്ലെന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍, രജിഷ വിജയന്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാള സിനിമാ പ്രേക്ഷകര്‍ ആഘോഷമാക്കിയ സിനിമയാണ് അമല്‍ നീരദ് യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ബാച്ച്‌ലര്‍ പാര്‍ട്ടി. 2012 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, കലാഭവന്‍ മാണി, റഹ്‌മാന്‍, ഇന്ദ്രജിത്ത്, വിനായകന്‍, പൃഥ്വിരാജ്, നിത്യ മേനോന്‍, രമ്യ നമ്പീശന്‍ തുടങ്ങീ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗ്ലൈനോടെ പുതിയ ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്.

Content Highlights: An old video featuring actor Naslen in front of the poster of his debut film has resurfaced and gone viral. The clip captures an emotional and humorous moment from the early days of his acting journey.

To advertise here,contact us