മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'തുടക്കം'. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്തണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ആ സിനിമയുടെ പണിപ്പുരയിലാണ് താനെന്നും പറയുകയാണ് ജൂഡ്. മാതൃഭൂമി പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'തുടക്കം പക്കാ ഫാമിലി പട മാണ്. ഇതുവരെ ഞാൻ ചെയ്ത സിനിമകളൊന്നുമായി ബന്ധ മില്ലാത്ത ഒരു പുതിയ സിനിമ. പ്രേക്ഷകർ കുടുംബത്തോ ടെവന്ന് സിനിമകണ്ട് വളരെ സന്തോഷത്തോടെ സ്വീകരി ക്കും എന്നാണ് പ്രതീക്ഷ. വിസ്മയക്ക് മലയാള സിനിമയിൽ ഇത് മികച്ചൊരു തുടക്കമാകും എന്നും വിശ്വസിക്കുന്നു.
ഈ സിനിമയിൽ ലാൽ സാറിന്റെ സീൻ ഷൂട്ട് ചെയ്ത ദിവസം ഞാൻ അദ്ദേഹത്തി ന്റെ അനുഗ്രഹം വാങ്ങിയിരു ന്നു. ലാലേട്ടന്റെ ഒരു വലിയ വേർഷൻ ഷൂട്ട് ചെയ്യാൻ എനിക്ക് അവസരം തരണം എന്ന് അന്ന് പറഞ്ഞിട്ടുണ്ട്. അത് വൈകാതെ ഉണ്ടാകും. ലാൽ സാർ നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ഞാൻ. അതിന്റെ തിരക്കഥ പൂർത്തിയാക്കി. ബാക്കി പിന്നാലെ,' ജൂഡ് പറഞ്ഞു.
കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും സംവിധായകന് ജൂഡ് ആന്തണി ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ മകന് ആശിഷ് ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്. ആക്ഷന്‍ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൈറ്റില്‍ ഡിസൈനും ആ സൂചനകളാണ് നല്‍കുന്നത്.
2018 എന്ന സിനിമയ്ക്ക് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണിത്. നേരത്തെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന സിനിമയില്‍ വിസ്മയ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സായ് കുമാര്‍, ബോബി കുര്യന്, ഗണേഷ് കുമാര്‍, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡോ. എമില്‍ ആന്റെണിയും, ഡോ. അനീഷ ആന്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Content Highlights: Director Jude Anthany Joseph has revealed that the screenplay for his upcoming movie featuring Mohanlal has been completed. The update has increased expectations among fans eagerly waiting for more details about the project.