KING KHAN FOR A REASON ! കിംഗ് മ്യൂസിക് റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്; റിപ്പോർട്ട്

ചിത്രത്തിന്റെ മ്യൂസിക് വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്

ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് കിംഗ്. സിനിമയുടെ ടൈറ്റിൽ വീഡിയോ നടന്റെ പിറന്നാൾ ദിനം പുറത്തുവന്നിരുന്നു. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രത്തിന്റെ മ്യൂസിക് വിതരണാവകാശം റെക്കോർഡ് തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കി എന്നാണ് റിപ്പോർട്ട്. 48 കോടി രൂപയ്ക്കാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് വിറ്റുപോയിരിക്കുന്നത്. ഡിസംബർ 24 ന് ആഗോള റിലീസായി കിംഗ് തിയേറ്ററിലെത്തും. സിനിമയുടെ റിലീസ് തീയതി പുറത്തുവിടുന്നതിനൊപ്പം ഒരു ചെറിയ ടീസറും പുറത്തുവന്നിട്ടുണ്ട്. ഒരു ആക്ഷൻ സീനിന്റെ ചെറിയ ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. മുഖത്തെല്ലാം രക്തമായി നിൽക്കുന്ന ഷാരൂഖിനെ വീഡിയോയിൽ കാണാവുന്നതാണ്.

#LetsCinema EXCLUSIVE: #King music rights bagged by market leader T SERIES for ₹48 crores. #ShahRukhKhan strikes a big music deal for this Siddharth Anand directorial, which as of now is slated for a Christmas 2026 release. Shoot going on in full swing! pic.twitter.com/IrpTGvqxc3

അതേസമയം, ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കിംഗിനുണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.

Content Highlights: The music rights of Shah Rukh Khan's upcoming film King have reportedly been sold for a record price. The development has created excitement among fans and highlights the strong market value of the highly anticipated film.

To advertise here,contact us