നടനും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ മകൻ ജെയ്സൺ സഞ്ജയ്, സുന്ദീപ് കിഷൻ നായകനാകുന്ന 'സിഗ്മ' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നൽകിയ ആദ്യ അഭിമുഖത്തിൽ, ഒരു അന്താരാഷ്ട്ര താരവുമായി സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ തന്റെ അച്ഛൻ വിജയിയെ ഹോളിവുഡിലേക്ക് കൊണ്ടുപോകുമെന്നാണ് ജേസൺ പറഞ്ഞത്. ബിഹൈൻഡ്വുഡ്സ് തമിഴിന് യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജേസൺ ഇക്കാര്യം പങ്കുവെച്ചത്.
"ജെയ്സൺ സ്റ്റാതം 'സിഗ്മ' കണ്ടിട്ട് ഇഷ്ടപ്പെട്ട് നിങ്ങളോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചാൽ, തമിഴ് സിനിമയിൽ നിന്ന് ആരെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിപ്പിക്കാൻ തിരഞ്ഞെടുക്കുക?" എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ "എന്റെ അച്ഛൻ (വിജയ്). ഇരുവരും ഒരുമിച്ചാൽ അത് മികച്ചൊരു കൂട്ടുകെട്ടായിരിക്കും," എന്നായിരുന്നു ജേസന്റെ മറുപടി. ഇതിന് പിന്നാലെ, "ഇത് കേട്ടാൽ ആളുകൾ ട്രോളുകളും മീമുകളും തുടങ്ങും," എന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.
വിജയ്യുടെ വേട്ടൈക്കാരൻ എന്ന ചിത്രത്തിലാണ് നേരത്തെ ജേസൺ സിനിമയിൽ മുഖം കാണിച്ചിട്ടുള്ളത്. നാൻ അടിച്ചാൽ താങ്ക മാട്ടേൻ.. പാട്ടിൽ വിജയ് സ്റ്റൈലിൽ ഡാൻസ് കളിച്ച് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു ജേസൺ. ഇപ്പോൾ സിഗ്മയിലേക്ക് എത്തുമ്പോൾ വേട്ടക്കൈാരനിലെ ആ സ്പെഷ്യൽ പെർഫോമൻസ് ഓർക്കുന്നവർ ഏറെയാണ്. തമൻ എസ് ആണ് സിഗ്മ സ്റ്റൈലിന് സംഗീതം നൽകിയിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്.
2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. ഈ വർഷം തന്നെ സിഗ്മ തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫാരിയ അബ്ദുള്ള, രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, യോഗ് ജാപ്പി, അൻബു താസൻ, കിരൺ കൊണ്ട, മഗലക്ഷ്മി സുദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlights: Jason Sanjay has revealed that if he ever gets an opportunity to collaborate with Hollywood star Jason Statham, he would choose his father Vijay as the Tamil actor to join the project. Speaking ahead of his directorial debut Sigma, Jason also explained why he chose filmmaking over acting, despite being the son of one of Tamil cinema's biggest stars.