ഡൽഹിയിൽ നടന്ന സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ രംഗത്ത് എത്തിയിരുന്നു. വില്‍ മേക്ക് ഇറ്റ് എസ്.കെ എന്ന പേജിന്റെ പോസ്റ്റ് പങ്കിട്ട് കൊണ്ടാണ് വിസ്മയ പിന്തുണ പ്രഖ്യാപിച്ചത്. സ്വന്തം പൗരന്മാരോട് ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യം എന്നാണോ നിങ്ങൾ കരുതുന്നതെന്നാണ് കേന്ദ്രത്തോടുള്ള ചോദ്യമായി പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റ് വൈറലായതോടെ കടുത്ത വിമര്‍ശനങ്ങളും വിസ്മയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. വിസ്മയുടെ ആദ്യ ചിത്രമായ തുടക്കത്തിനെതിരെ ശക്തമായ ബോയ്ക്കോട്ട് ക്യാംപയ്ൻ നടന്നിരുന്നു.
ഇപ്പോഴിതാ ഇതിൽ തന്റെ അഭിപ്രായം തുറന്നുപറയുകയാണ് വിസ്മയ മോഹൻലാൽ.'താരപുത്രിയായതിനാല്‍ എന്ത് ചെയ്താലും മൈക്രോസ്കോപ്പിലൂടെയാകും നോക്കുക. ഈയ്യടുത്ത് ജന്തര്‍ മന്തര്‍ സമരത്തെക്കുറിച്ച് പോസ്റ്റിട്ടിരുന്നു. അത് വലിയ ചര്‍ച്ചയായി. ജീവിതം ഒരു മൈക്രോസ്കോപ്പിലായെന്നോ ഗോള്‍ഡ് ഫിഷ് ജീവിതം ആയെന്നോ തോന്നിയിട്ടുണ്ടോ?' എന്നായിരുന്നു അവതാരകന്റെ ചോദ്യം.
'സത്യം പറഞ്ഞാല്‍ ഞാനൊരു മൈക്രോസ്കോപ്പിന് താഴെയാണ് ജീവിക്കുന്നതെന്ന് തോന്നിയിട്ടില്ല. കാരണം, ഞാൻ കൂടുതലും കേരളത്തിന് പുറത്താണ് ജീവിച്ചത്. അതുകൊണ്ട് എപ്പോഴും എല്ലാവരും എന്നെ നിരീക്ഷിക്കുകയാണെന്ന തോന്നൽ ഉണ്ടായിട്ടില്ല. ആളുകള്‍ ജഡ്ജ് ചെയ്യും. കാരണം ഞാൻ മോഹൻലാലിന്റെ മകളാണ്. അതുകൊണ്ട് ആളുകൾക്ക് എന്നെക്കുറിച്ച് ചില പ്രതീക്ഷകൾ ഉണ്ടാകും.
അച്ഛനെ നടനായി ചിലർ ഇഷ്ടപ്പെടും, ചിലർ ഇഷ്ടപ്പെടില്ല. അവരുടെ ആ അഭിപ്രായങ്ങളുടെ സ്വാധീനം എനിക്കും നേരിടേണ്ടി വരും. അതൊക്കെ സ്വാഭാവികമാണ്. പക്ഷേ, അതൊന്നും ഞാൻ മനസ്സിൽ വയ്ക്കാറില്ല. സോഷ്യൽ മീഡിയയിലെ കമന്റുകൾ പോലും ഞാൻ വായിക്കാറില്ല. എയര്‍പോര്‍ട്ടില്‍ അച്ഛന്റെ കൂടെ പോകുമ്പോഴൊക്കെ ഒരുപാട് പേര് നോക്കും. പക്ഷേ അതല്ലാതെ മറ്റൊന്നും എനിക്ക് വലിയ പ്രശ്നമായി തോന്നിയിട്ടില്ല,' വിസ്മയ പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
Content Highlights: Vismaya Mohanlal has said she is aware that people naturally judge her because she is actor Mohanlal's daughter and have certain expectations from her. However, she added that she has never felt she was living under constant public scrutiny, does not read social media comments, and chooses not to let criticism influence her.