എത്ര PR ചെയ്താലും ഇന്ന് സായ് അഭ്യങ്കർ എത്തിയ ഇടത്ത് എത്താൻ കഴിയില്ല: ആർ ജെ ബാലാജി

'കറുപ്പിൽ സായ് അഭ്യങ്കർ ഗംഭീര ഗാനങ്ങൾ ആണ് നൽകിയത്. അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്'

പ്രേക്ഷകരെ തന്റെ മ്യൂസിക് കൊണ്ട് ആവേശത്തിലാക്കുന്ന സംഗീത സംവിധായകൻ ആണ് സായ് അഭ്യങ്കർ. വളരെപെട്ടെന്നാണ് സായ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. സൂര്യ ചിത്രം കറുപ്പിലെ സായ്യുടെ മ്യൂസിക് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സായിയുടെ വളർച്ചയെപ്പറ്റിയും അദ്ദേഹത്തിന് ലഭിക്കുന്ന ട്രോളുകളെക്കുറിച്ചും മനസുതുറക്കുകയാണ് ആർ ജെ ബാലാജി.

'തന്നെ ഹൈപ്പ് ചെയ്യാനായി സായ് അഭ്യങ്കർ പിആറിനെ ഉപയോഗിക്കുകയാണ് എന്നാണ് എല്ലാവരും പറയുന്നത്. കറുപ്പിൽ സായ് അഭ്യങ്കർ ഗംഭീര ഗാനങ്ങൾ ആണ് നൽകിയത്. അതാണ് പ്രേക്ഷകരെ ആവേശത്തിലാക്കിയത്. എത്ര പിആർ നൽകിയാലും ഇന്ന് സായ് അഭ്യങ്കർ എത്തിയ ഇടത്ത് എത്താൻ കഴിയില്ല', ആർ ജെ ബാലാജിയുടെ വാക്കുകൾ. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. ചിത്രം 300 കോടിയ്ക്കും മുകളിൽ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ഓ ടി ടി റിലീസിന് പിന്നാലെ സിനിമ വീണ്ടും ചർച്ചയിലുണ്ട്. 13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രവുമാണ് കറുപ്പ്.

#RJBalaji at Vikatan Awards:"Many says that SaiAbhyankkar is using PR for hyping him. In #Karuppu, SaiAbhyankkar delivered the Banger songs, which made the audience to dance & erupt at theatres, after a long time. No amount of PR can attain the reach, where SaiAbhyankkar is… pic.twitter.com/aJcshz3JTU

തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത്‌ വെറും 4 ദിനം കൊണ്ട് കറുപ്പ്‌ ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യയ്ക്ക് പുറമേ, ഇന്ദ്രൻസ്, സ്വാസിക, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ ലഭിച്ചിരുന്നു.

Content Highlights: RJ Balaji showered praise on music composer Sai Abhyankar, saying no amount of PR can help anyone reach the level of success he has achieved today. The remark has caught the attention of fans online.

To advertise here,contact us