ട്രോളാകുമെന്ന് കരുതിയെങ്കിൽ തെറ്റി! OTT യിലും കയ്യടി വാങ്ങി 'മോളിവുഡ് ടൈംസ്'; നസ്ലെൻ കലക്കിയെന്ന് പ്രേക്ഷകർ

ജേക്സ് ബിജോയിയുടെ മ്യൂസിക്കിനും കയ്യടി ലഭിക്കുന്നുണ്ട്

യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദര്‍ നായക് ഒരുക്കിയ സിനിമയാണ് മോളിവുഡ് ടൈംസ്. ജൂണ്‍ അഞ്ചിന് റിലീസിനെത്തിയ സിനിമ മികച്ച പ്രതികരണം ആണ് നേടിയത്. ചിത്രത്തിലെ നസ്ലെന്റെ പ്രകടനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. സ്ട്രീമിങ്ങിലും ചിത്രത്തിന് മികച്ച പ്രകടനമാണ് ലഭിക്കുന്നത്.

people wiil always criticise you but don't stop fighting until you win. Real life example 😮‍💨🔥.#tovino #mollywoodtimes pic.twitter.com/0MDlJ2DcD7

നസ്ലെന്റെ പ്രകടനത്തിനും അഭിനവ് സുന്ദർ നായകിന്റെ എഴുത്തിനും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്. മികച്ച തിരക്കഥയാണ് സിനിമയുടേതെന്നും നിറയെ റിലേറ്റബിൾ രംഗങ്ങൾ സിനിമ സമ്മാനിക്കുന്നു എന്നാണ് ചിത്രം കണ്ടവർ എക്സിൽ കുറിക്കുന്നത്. ജേക്സ് ബിജോയിയുടെ മ്യൂസിക്കിനും കയ്യടി ലഭിക്കുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.ചിത്രത്തില്‍ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

The music gels in so well with the script . A gem of a music director @jakes_bejoy #MollywoodTimes

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം: ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്. കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്: ബോയക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഒബ്‌സ്‌ക്യൂറഎന്റര്‍ടൈന്‍.

Content Highlights: After facing appreciation during its theatrical release, Mollywood Times is receiving positive reactions on OTT. Viewers are praising Naslen's performance and the film's overall presentation.

To advertise here,contact us