38 വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ ലിസി, സംവിധാനം പ്രിയദർശൻ; ഒപ്പം കല്യാണിയും

സെറ്റിലെത്തിയ ലിസ്സിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം

38 വർഷങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ ലിസി, സംവിധാനം പ്രിയദർശൻ; ഒപ്പം കല്യാണിയും
dot image

നീണ്ട ഇടവേളയ്ക്ക് അഭിനയത്തിലേക്ക് തിരിച്ചെത്തി ലിസി പ്രിയദർശൻ. കല്യാൺ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിന് വേണ്ടിയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയത്. പ്രിയദർശൻ ആണ് ഈ പരസ്യം ഒരുക്കുന്നത്. കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അഭിനയിക്കുന്നത്. പരസ്യത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ പുറത്തുവന്നു.

സെറ്റിലെത്തിയ ലിസ്സിയെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന കല്യാണിയെ ദൃശ്യങ്ങളിൽ കാണാം. ഷൂട്ടിനു മുൻപ് പ്രിയദർശനെ ആലിംഗനം ചെയ്ത് ലിസ്സി സംസാരിക്കുന്നതും സ്ക്രിപ്റ്റ് ചർച്ച ചെയ്യുന്നതും വിഡിയോയിൽ കാണാം. 1988ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി അഭിനയിക്കുന്നത്. 1990 ഡിസംബർ 13ന് ആണ് പ്രിയദർശനും ലിസിയും വിവാഹിതരാകുന്നത്. 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2016ൽ വേർപിരിഞ്ഞ പ്രിയദർശനും ലിസ്സിയും ഈയടുത്താണ് വീണ്ടും ഒന്നിച്ചത്.

ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും കൈകോർത്ത് എത്തിയത് മുതൽ പ്രിയദർശനും ലിസ്സിയും വീണ്ടും ഒന്നിക്കുകയാണെന്ന സൂചന സജീവമായി. തുടർന്ന് മാർച്ച് 16-ന് ലിസിയുടെ ചെന്നൈ സ്റ്റുഡിയോയിൽ വച്ച് സൂപ്പർ താരം മമ്മൂട്ടിക്കൊപ്പമുള്ള പ്രിയന്റെയും തന്റെയും ചിത്രം ലിസി തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ഇവർ വീണ്ടും ഒന്നിക്കുകയാണെന്ന് എല്ലാവരും ഉറപ്പിച്ചു.

Content Highlights: Veteran actress Lissy is making her on-screen return after 38 years in a film directed by Priyadarshan. Kalyani Priyadarshan will also be part of the much-awaited project.

dot image
To advertise here,contact us
dot image