ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. സാധാരണയായി വലിയ താരമൂല്യമുള്ള നായകന്മാർ അഭിനയിക്കുന്ന സിനിമകളിൽ അവരുടെ പേരാണ് ടൈറ്റിലിന് തൊട്ടുമുകളിൽ വരാറുള്ളത്. എന്നാൽ 'ഐ നോബഡി' സിനിമയുടെ പോസ്റ്ററുകളിൽ പൃഥ്വിരാജിനേക്കാൾ മുകളിലാണ് പാർവതിയുടെ പേര് നൽകിയിരിക്കുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തുവകയാണ് പൃഥ്വിരാജ്.
ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. അതിനൊപ്പം ഞാൻ തന്നെയാണ് ഈ സിനിമയുടെ നിർമ്മാതാവും. എല്ലാ പോസ്റ്ററുകളിലും എന്റെ മുഖമുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, സുപ്രിയ മേനോൻ പ്രസന്റ്സ് എന്ന് കൊടുത്തതിന് ശേഷം വീണ്ടും 'പൃഥ്വിരാജ് സുകുമാരൻ ഇൻ' എന്ന് വലിയ അക്ഷരത്തിൽ ചേർക്കുന്നത് ഒരു തരം ഈഗോ പോലെ തോന്നും. അതുകൊണ്ട് എനിക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും ചെറിയ മര്യാദ മാത്രമാണ് പാർവതിയുടെ പേര് മുകളിൽ നൽകുക എന്നത്. അതിൽ മറ്റൊരു പ്രത്യേക കാരണവുമില്ല. ഈ സിനിമയിലെ പ്രധാന കഥാപാത്രം പുരുഷനാണ്. പക്ഷേ അതുകൊണ്ട് മാത്രം ഇത് പുരുഷകേന്ദ്രീകൃത സിനിമയാണെന്ന് പറയാനാകില്ല.
പാര്‍വതി വളരെ ബുദ്ധിശാലിയായ നടിയാണ്. അഭിനയകലയിലെ ആഴമല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് എത്ര ചെയ്യാനുണ്ടാവും എന്ന് നോക്കിയല്ല പാര്‍വതി ഒരു തിരക്കഥ വിലയിരുത്തുന്നതെന്ന് ഞാന്‍ കരുതുന്നു. ഇത് ഒരു മികച്ച സിനിമയാകാന്‍ സാധ്യതയുള്ള തിരക്കഥയാണെന്നും താന്‍ അതിന്റെ ഭാഗമാവുമ്പോള്‍ അത് ഇനിയും മെച്ചപ്പെടുമെന്നും മനസിലാക്കുന്ന ആളാണ് അവര്‍. ഏറെക്കാലമായി എനിക്ക് അറിയാവുന്ന ആളാണ് പാര്‍വ്വതി. ഒരു നല്ല സംവിധായികയുമായിരിക്കും അവര്‍. ഒരു ദിവസം അത് കാണാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. കാരണം ആ രീതിയില്‍ സിനിമയെ മനസിലാക്കുന്ന ആളാണ് പാര്‍വതി.
ഈ സിനിമയിലെ ഓരോ കഥാപാത്രത്തിനും മികച്ച അഭിനേതാക്കളെ തന്നെ വേണമെന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പ്രത്യേകിച്ച് 'മീര' എന്ന കഥാപാത്രത്തെ വളരെ കഴിവുള്ള ഒരു നടി ചെയ്യണം എന്ന കാര്യത്തിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു. മലയാളത്തിൽ മികച്ച നടിമാരെക്കുറിച്ച് പറയുമ്പോൾ പാർവതിയുടെ പേര് ആദ്യ നിരയിൽ തന്നെയായിരിക്കും. സംവിധായകൻ നിസാം ബഷീർ പാർവതിയുടെ പേര് പറഞ്ഞപ്പോൾ മറ്റൊരു ഓപ്ഷനെക്കുറിച്ച് ഞങ്ങൾ ആലോചിച്ചില്ല. ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ നടി പാർവതിയാണെന്ന് ഞങ്ങൾ വിശ്വസിച്ചു. പിന്നീട് അവർ ഈ സിനിമ ചെയ്യാൻ സമ്മതിക്കുമോ എന്നായിരുന്നു ഞങ്ങളുടെ ആശങ്ക. ഭാഗ്യവശാൽ അവർ സമ്മതിച്ചു. പാർവതി ഈ സിനിമയുടെ ഭാഗമായത് ചിത്രത്തിന് വലിയ ശക്തി നൽകിയെന്നാണ് എന്റെ വിശ്വാസം,' പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Content Highlights: Prithviraj Sukumaran has revealed the reason behind placing Parvathy Thiruvothu's name above his on the I Nobody poster. The actor-producer said the decision was intentional, noting that Parvathy is one of the film's lead actors and deserved equal prominence. He also praised her script sense, calling her an intelligent performer who chooses films based on their overall cinematic value rather than the size of her role. According to Prithviraj, Parvathy's presence has significantly strengthened the film.