

തന്റെ വിവാഹത്തെക്കുറിച്ചും ഇന്റർകാസ്റ്റ് വിവാഹത്തിനെത്തുടർന്ന് ഉണ്ടായ സംഭവങ്ങളെക്കുറിച്ചും മനസുതുറന്ന് നടി ബീന ആന്റണി. ഇന്റർകാസ്റ്റ് വിവാഹത്തിൽ തന്റെ അപ്പച്ചന് എതിർപ്പില്ലായിരുന്നു എന്നും അദ്ദേഹത്തിന് മതം ഇഷ്ടമല്ലായിരുന്നു എന്നും ബീന ആന്റണി പറഞ്ഞു. തന്നെ കന്യാസ്ത്രീ ആക്കാൻ ചോദിച്ചതാണെന്നും എന്നാൽ അപ്പച്ചൻ സമ്മതിച്ചില്ലെന്നും നടി റിപ്പോർട്ടർ ഫിലിംസിനോട് പറഞ്ഞു.
'സ്ത്രീകൾക്ക് കല്യാണം കഴിഞ്ഞാൽ സപ്പോർട്ട് വേണ്ട സമയം ആണ്. ഭർത്താവിന്റെ പക്കൽ നിന്നും അവരുടെ വീട്ടുകാരുടെ പക്കൽ നിന്നും. മനു ഓർത്തോഡോക്സ് ഹിന്ദു ഫാമിലിയിൽ നിന്നാണ് വരുന്നത്. എന്നെ കല്യാണം കഴിക്കുന്ന എന്നത് വലിയ ടാസ്ക് ആയിരുന്നു അന്ന്. പക്ഷെ ഡാഡി സമ്മതിച്ചു. ഇന്റർകാസ്റ്റ് ആണ് പ്രശ്നമാകും എന്ന് ഡാഡി പറഞ്ഞപ്പോൾ കാസ്റ്റ് ഒന്നും മാറ്റില്ല എന്ന് മനു പറഞ്ഞു. കല്യാണം കഴിപ്പിക്കുന്നില്ല എങ്കിൽ ഇങ്ങനെ തന്നെ പൊക്കോളാം എന്ന് മനു പറഞ്ഞത് ഡാഡിക്ക് പ്രശ്നമായി. പക്ഷേ എന്റെ വീട്ടിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. എന്റെ അപ്പച്ചന് മതം ഇഷ്ടമല്ല. പള്ളിയിൽ പോകുന്നതൊന്നും പുള്ളിക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ കൊയറിലൊക്കെ ഉള്ള ആളായിരുന്നു.
ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ആയിരുന്നു. എന്നെ പള്ളിക്കാർ കന്യാസ്ത്രീ ആക്കാൻ ചോദിച്ചു. എനിക്കും അതിന് സമ്മതമായിരുന്നു. എന്നാൽ അപ്പച്ചൻ അത് നടക്കില്ലെന്ന് പറഞ്ഞു. എന്റെ മക്കളിൽ ആരെയും കന്യാസ്ത്രീ ആക്കില്ലെന്ന് പറഞ്ഞു. ചേച്ചിയുടെ കല്യാണത്തിന് ആണ് അദ്ദേഹം ആകെ പള്ളിയിൽ കയറി ഞാൻ കണ്ടിട്ടുള്ളത്. കിടിലൻ ആന്റണി എന്നായിരുന്നു അപ്പച്ചനെ വിളിച്ചിരുന്നതും. അപ്പച്ചനെ പേടിച്ച് എന്നെ ആരും ലൈനടിക്കുക പോലും ചെയ്തിട്ടില്ല', ബീന ആന്റണിയുടെ വാക്കുകൾ.
ചിദംബരം ഒരുക്കിയ ബാലനിൽ ഗംഭീര പ്രകടനമാണ് നടി നടത്തിയത്. ചിത്രത്തിൽ ഷംനതാ എന്ന കഥാപാത്രം ചെയ്ത ഞെട്ടിച്ചിരിക്കുകയാണ് ബീന ആന്റണി. സീരിയൽ രംഗത്ത് സജീവമായ ബീന ആന്റണിയുടെ ഏറെ കാലത്തിന് ശേഷമുള്ള സിനിമാ എൻട്രിയാണ് ബാലൻ. കെവിഎന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് 'ബാലന് ദി ബോയ്' അവതരിപ്പിക്കുന്നത്. കെ. വി. എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: Actress Beena Antony reveals that she was once asked to become a nun, but her father did not agree to the decision.