ആദ്യം ലോൺ തരില്ലെന്ന് പറഞ്ഞു, അവസാനം ഷാരൂഖിന്റെ ഒറ്റ കത്തിൽ ബാങ്ക് ലോൺ പാസാക്കി: ശ്രേയസ് തൽപാഡെ

'എന്റെ ആദ്യ വീട് വെക്കാൻ സഹായിച്ചത് ഓം ശാന്തി ഓം ആണ്. ലോൺ അനുവദിക്കാൻ യോഗ്യതയില്ലാത്തതിനാൽ ബാങ്ക് എനിക്ക് ആദ്യം ലോൺ നിഷേധിച്ചു'

ഷാരൂഖ് ഖാനെ നായകനാക്കി ഫറ ഖാൻ ഒരുക്കിയ സിനിമയാണ് ഓം ശാന്തി ഓം. ഒരു കൊമേർഷ്യൽ സ്വഭാവത്തിൽ ഒരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വമ്പൻ വിജയമാണ് കൊയ്തത്. ചിത്രത്തിൽ ശ്രേയസ് തൽപാഡെയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടു തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ശ്രേയസ്. തനിക്ക് ലോൺ ശരിയാകാതെ വന്നപ്പോൾ ഷാരൂഖ് ഖാന്റെ കത്ത് ആണ് അത് പാസാക്കാൻ സഹായിച്ചതെന്ന് പറയുകയാണ് ശ്രേയസ്.

'എന്റെ ആദ്യ വീട് വെക്കാൻ സഹായിച്ചത് ഓം ശാന്തി ഓം ആണ്. ലോൺ അനുവദിക്കാൻ യോഗ്യതയില്ലാത്തതിനാൽ ബാങ്ക് എനിക്ക് ആദ്യം ലോൺ നിഷേധിച്ചു. ബാങ്കിൽ ഇരുന്ന സ്റ്റാഫ് അപ്പോൾ എന്നോട് ഇപ്പോൾ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഞാൻ ഷാരൂഖ് ഖാനൊപ്പം ഫറ ഖാൻ സിനിമയായ ഓം ശാന്തി ഓമിലാണെന്ന് പറഞ്ഞു. അപ്പോൾ അവർ എന്നോട് ഒരു ലെറ്റർ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ അത് ഫറ ഖനിനോട് പറഞ്ഞു. രണ്ട് ദിവസത്തിനകം ഫറ ഷാരൂഖിന്റെ ലെറ്റർ എനിക്ക് നൽകി. ആ കത്ത് ഞാൻ ബാങ്കിൽ കൊടുത്തപ്പോൾ അന്ന് വൈകുന്നേരത്തിനകം എനിക്ക് ലോൺ പാസായി', ശ്രേയസിന്റെ വാക്കുകൾ.

Shreyas Talpade revealed that during Om Shanti Om, he was denied a loan for his new house by the bank because he wasn’t eligible. Within the next two days, Farah arranged a letter from Shah Rukh Khan. He showed it to the bank, and the same evening his loan got approved. That’s… pic.twitter.com/x84bpJ7Zrq

അതേസമയം, ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘കിംഗ്’ ആണ് ഷാരൂഖിന്റെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സിനിമ. പത്താന്‍, വാര്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. 2026 ഡിസംബറിൽ ചിത്രം റിലീസ് ചെയ്യും. ഷാരൂഖിനെ കൂടാതെ അഭിഷേക് ബച്ചൻ, സുഹാന ഖാൻ, അഭയ് വർമ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: Actor Shreyas Talpade recalled an incident where a bank initially refused to sanction his loan. According to him, the loan was approved after Shah Rukh Khan wrote a recommendation letter on his behalf, highlighting the superstar's support during a crucial phase of his career.

To advertise here,contact us