ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില് ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആല്‍ഫ. ഈ സീരിസിലെ ആദ്യ ഫീമെയിൽ ലീഡ് സ്പൈ ചിത്രമാണ് 'ആൽഫ'. ആലിയ ഭട്ട്, ശർവരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ മൂന്നിനാണ് ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. എന്നാൽ സിനിമയുടെ റിലീസിനെ ഓർത്ത് ഇപ്പോൾ ആശങ്കയിലാണ് ആലിയ ഭട്ട് ആരാധകർ.
പുറത്തിറങ്ങാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റേതായി ഗാനങ്ങളോ മറ്റു പ്രൊമോഷണൽ ഇവെന്റുകളോ പുറത്തിറങ്ങാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ട്രെയിലറിന് പിന്നാലെ സാധാരണ ഇത്തരം ചിത്രങ്ങൾ സിനിമയിലെ ഗാനങ്ങൾ പുറത്തിറക്കുന്നത് പതിവാണ്. എന്നാണ് ആൽഫയുടെ കാര്യത്തിൽ അത് ഉണ്ടായിട്ടില്ല. ചിത്രത്തിൽ കോൺഫിഡൻസ് ഇല്ല എന്നും ഫ്ലോപ്പ് ആണെന്ന് മേക്കേഴ്സ് തന്നെ വിധി എഴുതി എന്നാണ് ചിലർ എക്സിലൂടെ കുറിക്കുന്നത്. നേരത്തെ സിനിമയുടെ ടീസറിന് വിമർശനങ്ങൾ ലഭിച്ചിരുന്നു. ധുരന്ദർ എന്ന ഹിറ്റ് സ്പൈ ചിത്രം ബോളിവുഡിൽ തരംഗം ഉണ്ടാക്കിയതിന് ശേഷവും യാഷ് രാജിന്റെ ആവർത്തനവിരസത തോന്നിക്കുന്ന സിനിമകൾ എങ്ങനെയാണ് കണ്ടിരിക്കുന്നത് എന്നാണ് ചിലർ എക്സിൽ കുറിക്കുന്നത്. ഈ യൂണിവേഴ്സിലെ മറ്റു സിനിമകൾക്ക് സമാനമായ സ്റ്റൈൽ ആണ് ആൽഫയിലും എന്നാണ് മറ്റു കമന്റുകൾ.
Fans of Ramayana - Toxic and other Big budget movies are concerned that their favourite is not releasing any asset and release is just few months away. Meanwhile #Alpha Makers have forgot that they have certified 3 Songs and movie is releasing after 5 Days, This is by far the… pic.twitter.com/Dv7KrjI5En
സ്പെെ യൂണിവേഴ്സിലെ ഷാരൂഖ് ഖാന്റെ പത്താനും സല്മാന് ഖാന്റെ ടെെഗറും ആല്‍ഫയുടെ അവസാനരംഗങ്ങളില്‍ കടന്നുവന്നേക്കാം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.'ദി റെയിൽവേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3' , 'പത്താൻ', 'വാർ' എന്നിവയാണ് ഈ യൂണിവേഴ്സിൽ ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ. ഹൃത്വികിനെ നായകനാക്കി ഒരുങ്ങിയ വാറിന്റെ രണ്ടാം ഭാഗമായ 'വാർ 2' ആണ് ഈ യൂണിവേഴ്സിൽ അവസാനം പുറത്തുവന്ന ചിത്രം.
Content Highlights: Fans question the lack of promotions for Alia Bhatt's upcoming film Alpha, with many wondering if the movie has been written off too early. Here's what sparked the discussion on social media.