രവി മോഹൻ നായകനായി എത്തുന്ന പുതിയ ചിത്രം ആണ് 'കരാത്തെ ബാബു'. ഡാഡാ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗണേഷ് കെ ബാബു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒരു പൊളിറ്റിക്കൽ ഡ്രാമ ഴോണറിൽ ആണ് ഒരുങ്ങുന്നതെന്നാണ് സൂചന. സിനിമയുടെ റിലീസ് ഡേറ്റ് പുറത്തുവന്നു. ആഗസ്റ്റ് 28 ന് സിനിമ പുറത്തിറങ്ങും.
യഷ് ചിത്രം ടോക്സിക്കിന് ഒപ്പമാണ് കരാത്തെ ബാബു ക്ലാഷിനെത്തുന്നത്. ടോക്സിക്കും ആഗസ്റ്റ് 26 നാണ് തിയേറ്ററിലെത്തുന്നത്. ശക്തി വാസുദേവൻ, വിടിവി ഗണേഷ്, സുബ്രഹ്മണ്യം ശിവ, കവിതാലയ കൃഷ്ണൻ, പ്രദീപ് ആൻ്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. പുതുമുഖം ദൗദീ ജിവാൾ ആണ് സിനിമയിൽ നായികയായി എത്തുന്നത്. അഗിലൻ, ബ്രദർ എന്നീ സിനിമകൾക്ക് ശേഷം സ്ക്രീൻ സീൻ സ്റ്റുഡിയോ നിർമിക്കുന്ന മൂന്നാമത്തെ രവി മോഹൻ ചിത്രമാണിത്. ഗണേഷ് കെ ബാബുവിനൊപ്പം രത്നകുമാറും ബാക്കിയം ശങ്കറും ചേർന്നാണ് ചിത്രത്തിൻ്റെ രചന. നിർവഹിച്ചിരിക്കുന്നത്. സാം സി എസ് ആണ് സംഗീതം ഒരുക്കുന്നത്. നേരത്തെ ഹാരിസ് ജയരാജിനെ ആയിരുന്നു സംഗീത സംവിധായകനായി ആണ് പ്രഖ്യാപിച്ചിരുന്നത്.
The wait is over, Date for the tiger’s arrival is locked.@iam_ravimohan’s #KaratheyBabu hits screens worldwide on August 28.#KaratheyBabuFromAug28 Dir by @ganeshkbabuA @samcsmusic Musical Produced by @screensceneoffl #SundarArumugam #Shakkthivasu #DaudeeJiwal… pic.twitter.com/0IM4fOIgEy
അതേസമയം, ഏറെ നാളായി സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ടോക്സിക്. കെ ജി എഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം ഗീതു മോഹൻദാസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവെച്ചപ്പോഴും ഇപ്പോൾ പുതിയ റിലീസ് തീയതി നിർമാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് പ്രേക്ഷകരിലേക്ക് എത്തും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ടീസറും ക്യാരക്ടർ പോസ്റ്റേഴ്സും നേരത്തെ പുറത്തുവന്നിരുന്നു.
Content Highlights: Ravi Mohan's Karate Babu is set for a box office clash with Toxic. The makers have officially announced the film's release date, setting the stage for one of the biggest theatrical face-offs.