തൃഷ പങ്കുവച്ചത് എഐ ചിത്രമോ? ആരോപണവുമായി ഗായിക സുചിത്ര

വീഡിയോയിലൂടെയാണ് സുചിത്ര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ എല്ലാവരും കാത്തിരുന്നത് തൃഷയുടെ പിറന്നാള്‍ ആശംസ പോസ്റ്റിനു വേണ്ടിയായിരുന്നു. കാത്തിരിപ്പിനൊടുവില്‍ വിജയ്ക്കൊപ്പമുള്ള ചിത്രം തന്നെയാണ് തൃഷ പങ്കുവച്ചതും. കുറച്ച് സമയം കൊണ്ട് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് എഐ ചിത്രമാണെന്ന് ആരോപിക്കുകയാണ് ഗായിക സുചിത്ര. വീഡിയോയിലൂടെയാണ് സുചിത്ര ആരോപണം ഉന്നയിച്ചത്.

'എഐ ജനറേറ്റഡ് ഫോട്ടോ ആണോ പങ്കുവച്ചത്? എഐയില്‍ ഞാന്‍ വലിയ എഐ എക്സ്പേര്‍ട്ട് ഒന്നുമല്ല. എന്റെ അക്കൗണ്ടില്‍ ഒരാള്‍ കമന്റ് ചെയ്തതാണ്. അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ ഫാബ്രിക്കും കോളറും സ്വാഭാവികമായി തോന്നുന്നില്ല. സൂം ചെയ്ത് നോക്കിയാല്‍ മനസിലാകും. എല്ലാം 2ഡി ആയിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഏത് ചിത്രം വേണമെങ്കിലും എടുത്തു നോക്കൂ. തോളില്‍ എങ്ങനെയാണ് ഷര്‍ട്ട് കിടക്കുന്നത്. കാരണം അത് യഥാര്‍ത്ഥ ഷര്‍ട്ടല്ല'' എന്നാണ് സുചിത്ര പറയുന്നത്.

അദ്ദേഹത്തിന്റെ മുഖം അസംബ്ലിയില്‍ നിന്നുള്ള ചിത്രത്തില്‍ നിന്നുമാണ് അവള്‍ എടുത്തിരിക്കുന്നത്. ഒരുപാട് ചിത്രങ്ങള്‍ അസംബ്ലിയില്‍ നിന്നുമുള്ളത് കിട്ടും. ആ മുഖം, മുടിയുമെല്ലാം അസംബ്ലിയില്‍ നിന്നുള്ള ചിത്രങ്ങളിലേത് പോലെയാണ്. എഐയോട് ചോദിച്ചാല്‍ ഇങ്ങനെയുള്ള ചിത്രങ്ങളാണ് ഉണ്ടാക്കി തരിക.

ബര്‍ത്ത് ഡേ കേക്കിനൊപ്പം മൂന്ന് ടിറാമിസൂ. അതും അത്രയും വലിയ മൂന്ന് ടിറാമിസൂ. കേക്കിന് മുകളില്‍ പൂക്കള്‍. ഇത്രയും വലിയ പൂക്കള്‍ ആരാണ് കേക്കിന് മേലെ വെക്കുന്നത്? ഷര്‍ട്ടിന്റെ ഫാബ്രിക്കും മേശയും ബ്ലെന്‍ഡായി പോയിട്ടുണ്ട്. ഇതാണോ കാതല്‍. അയ്യയ്യോ ഭയമാകുന്നു'' എന്നും സുചിത്ര പറയുന്നു.

'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് തൃഷ കുറിച്ചത്. കേക്കും താരവുമുള്ള ചിത്രമായതിനാല്‍ നടിക്കൊപ്പമായിരുന്നോ തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ നടന്റെ പിറന്നാള്‍ ആഘോഷം എന്ന ചോദ്യവുമായി ആരാധകരുമെത്തിയിരുന്നു'.

എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. തൃഷ വിജയ്യെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്ത നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും തൃഷ വിജയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടിരുന്നു. കഴിഞ്ഞവര്‍ഷം തന്റെ വളര്‍ത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്.

വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗവുമായിട്ടുള്ള വിവാഹമോചന കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിജയിന്റെ അമ്മ ശോഭാ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ശക്തമായി ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlights: Did Trisha share an AI picture?; Singer Suchitra makes allegations. Suchitra has come forward with the allegations through a video

To advertise here,contact us