പണ്ടുള്ള അതേ ലുക്കിൽ തന്നെയാണല്ലോ ഇപ്പോഴും, എന്താണ് ബ്യൂട്ടി സീക്രട്ട് ? മറുപടി നൽകി പൃഥ്വിരാജ്

പൃഥ്വിരാജിന്‍റെ മറുപടി സദസിലുള്ളവര്‍ പൊട്ടിച്ചിരിയോടെയാണ് ഏറ്റെടുത്തത്

പൃഥ്വിരാജിന്റെ പുത്തൻ ലുക്ക്സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ ചർച്ചാ വിഷയം. ഖലീഫ എന്ന പുതിയ ചിത്രത്തിലെ നായക കഥാപാത്രമായ ആമിർ അലിയ്ക്കായാണ് സ്റ്റൈലിഷ് ലുക്കിൽ പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പുറത്തു വന്നപ്പോഴെല്ലാം വർഷങ്ങൾക്ക് മുൻപുള്ള അതേ ലുക്കും ചെറുപ്പവും പൃഥ്വിരാജ് കാത്തുസൂക്ഷിക്കുന്നു എന്നായിരുന്നു കമന്റുകൾ.

ഇപ്പോൾ ജൂലൈയിൽ റിലീസിനെത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കായി പൃഥ്വിരാജ് എത്തിയപ്പോഴും അദ്ദേഹത്തിന്റെ സ്‌റ്റൈലിഷ് ലുക്ക് തന്നെയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. പരിപാടിക്കിടെ അവതാരക പൃഥ്വിരാജിനോട് ബ്യൂട്ടി സീക്രട്ട് എന്താണെന്ന് ചോദിക്കുകയും ചെയ്തു. അതിന് നടൻ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറൽ ആയിരിക്കുകയാണ്.

'അന്നുള്ളത് പോലെയല്ല ഞാൻ ഇന്ന്, പ്രായമായി, 43 വയസായി. ഓരോ സമയത്തും ചെയ്യുന്ന കഥാപാത്രത്തിന്റെ ലുക്കിലേക്ക് മാറുന്നതാണ്. ഇപ്പോഴുള്ളത് ഖലീഫയിലെ ആമിർ അലിയുടെ ലുക്കിലാണ്,' പൃഥ്വിരാജ് പറഞ്ഞു. നടന്റെ മറുപടിയെ പൊട്ടിച്ചിരിയോടെയാണ് സദസ് സ്വീകരിച്ചത്. സോഷ്യൽ മീഡിയാ കമന്റുകളിലും കയ്യടികൾ ഉയരുന്നുണ്ട്.

അതേസമയം, വമ്പൻ ലൈനപ്പാണ് പൃഥ്വിരാജിന്റേതായി ഒരുങ്ങുന്നത്. ജൂലൈയിൽ ഐ നോബഡി, ഓണം റിലീസായി ഓഗസ്റ്റിൽ ഖലീഫ, സെപ്റ്റംബറിൽ കരീന കപൂറിനൊപ്പം ഹിന്ദി ചിത്രം ധായ്‌റ എന്നിവയാണ് റിലീസിനെത്തുന്നത്. ഇവ കൂടാതെ രാജമൗലിയുടെ വാരണാസിയിൽ പ്രധാന വില്ലൻ കഥാപാത്രമായ കുംഭയായി എത്തുന്നതും പൃഥ്വിരാജാണ്. രാഹുൽ സദാശിവൻ ചിത്രം ഒടിയനാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.

Content Highlights: Prithviraj responds to a question about his latest stylish young look

To advertise here,contact us