മലയാള സിനിമയിൽ ആരാധകർ ഏറെയുള്ള താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജും. കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏത്തറ്റം വരെ പോകാനും ഇരുവരും തയ്യാറാണ്. ഇപ്പോഴിതാ പുതിയ ചിത്രം ഖലീഫയ്ക്ക് വേണ്ടി പൃഥ്വിരാജ് നടത്തിയ ട്രാൻഫോർമേഷൻ ശ്രദ്ധ നേടുകയാണ്. നടന്റെ 20 ' സിലേക്ക് വീണ്ടും തിരിച്ചു പോയെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ താൻ കണ്ടത്തിൽവെച്ച് ഏറ്റവും ഫ്ലെക്സിബിൾ ആയ നടൻ മമ്മൂട്ടിയാണെന്ന് പറയുകയാണ് പൃഥ്വിരാജ്.
'ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫ്ലെക്സിബിളായിട്ടുള്ള നടൻ മമ്മൂക്കയാണ്. ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാൽ കയ്യടി കിട്ടും എന്നുള്ളത് കൊണ്ടല്ല ഇത് പറയുന്നത്. മമ്മൂക്കയെ ഏത് കഥാപാത്രമായി കണ്ടാലും അദ്ദേഹം അതുതന്നെയായി മാറിയിട്ടുണ്ടെന്ന തോന്നൽ ഉണ്ടാകാറുണ്ട്. ‘അമരം’ സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോൾ അദ്ദേഹം ഒരു യഥാർഥ മുക്കുവനാണെന്ന് തോന്നും. ‘ദി കിംഗ്’ സിനിമയിൽ കളക്ടറായിട്ടാണ് കാണുന്നതെങ്കിൽ അതും അത്രത്തോളം വിശ്വസനീയമാകും.
“The Most Flexible Actor is Mammookka.” — Prithviraj Sukumaran ❤️🔥The man who can effortlessly blend into any character🫴❤️#Mammookka #Prithviraj #MalayalamCinema #inobody #mammookka #goat pic.twitter.com/7deorYEr6D
ആ രീതിയിൽ കഥാപാത്രങ്ങളിലേക്ക് പൂർണമായും ലയിച്ചുപോകാൻ കഴിയുന്ന നടനാണ് മമ്മൂക്ക. ഒരു അഭിനേതാവ് എന്ന നിലയിൽ വേഗത്തിൽ എളുപ്പത്തിൽ കഥാപാത്രങ്ങളിലേക്ക് ഫിസിക്കലി ലയിക്കാൻ അദ്ദേഹത്തിന് പറ്റുന്നു എന്ന എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ പ്രചോദിപ്പിച്ചിട്ടുള്ളതും അതാണ്,’ പൃഥ്വിരാജ് പറഞ്ഞു.
ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസർ നൽകുന്ന സൂചന. കിടിലൻ ഫൈറ്റ് രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. ജൂലൈ 9 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും. ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര് മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന് ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. നിലവാരത്തിന്റെയും സിനിമാറ്റിക് അനുഭവത്തിന്റെയും ഉറപ്പായി മാറിയിരിക്കുന്ന ജേക്ക്സ് ബിജോയ് - പ്രിഥ്വിരാജ് കൂട്ടുക്കെട്ട് ഇത്തവണയും ട്രെന്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
Content Highlights: Actor-director Prithviraj Sukumaran has heaped praise on Mammootty, describing him as the most flexible actor he has ever seen. According to Prithviraj, Mammootty's ability to adapt to different roles, filmmaking styles, and creative demands sets him apart from his peers. The remarks underline the veteran actor's enduring influence and reputation for versatility in Malayalam cinema.