മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയാണ് ബാലന്. ചിത്രത്തിൽ ഷംനതാ എന്ന കഥാപാത്രം ചെയ്ത ഞെട്ടിച്ചിരിക്കുകയാണ് ബീന ആന്റണി. സീരിയൽ രംഗത്ത് സജീവമായ ബീന ആന്റണിയുടെ ഏറെ കാലത്തിന് ശേഷമുള്ള സിനിമാ എൻട്രിയാണ് ബാലൻ ചിത്രം. ഇപ്പോഴിതാ സീരിയൽ താരങ്ങളെ സിനിമയിലേക്ക് വിളിക്കാൻ മടിക്കുന്നതിന്റെ കാരണം പറയുകയാണ് ബീന ആന്റണി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖതയിലാണ് പ്രതികരണം.
‘സീരിയലിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നെ സിനിമയിലേക്ക് വിളിക്കാൻ സംവിധായകർ മടിക്കുമെന്ന് പറയുന്നത് ഞാൻ ധാരാളം കേട്ടിട്ടുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ആളുകൾ പറയാറുള്ളത്. ഒന്ന് ഡേറ്റിന്റെ പ്രശ്നങ്ങളും, രണ്ട് സീരിയൽ താരങ്ങൾക്ക് ‘ഓവർ ആക്ടിങ്’ ആണെന്ന സംസാരവും. സീരിയൽ എന്ന് പറയുമ്പോൾ നമ്മൾ ദിവസവും ലൊക്കേഷനിൽ ഉണ്ടാകേണ്ടി വരും. എന്നാൽ സിനിമയ്ക്ക് ബൾക്ക് ഡേറ്റുകളാണ് നൽകേണ്ടത്. അവർ എപ്പോൾ വിളിച്ചാലും നമ്മൾ അവിടെ ഉണ്ടാകണം.
പലപ്പോഴും സീരിയൽ താരങ്ങളെ സിനിമയിലേക്ക് വിളിക്കുമ്പോൾ, ലൊക്കേഷനിൽ പ്രശ്നങ്ങളോ സംവിധായകർക്ക് തലവേദനയോ ഉണ്ടായിട്ടുണ്ടാകാം. അതാവാം ഒരു കാരണം. രണ്ടാമത്തെ കാര്യം സീരിയലിൽ ഓവർ ആക്ടിങ് ആണെന്നുള്ളതാണ്. എന്നാൽ എന്റെ അഭിനയത്തിൽ എനിക്ക് ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല, ആരും എന്നോട് അങ്ങനെ പറഞ്ഞിട്ടുമില്ല. ഞാൻ കോമഡിയും ഭയങ്കര വില്ലത്തി വേഷങ്ങളും പോസിറ്റീവ് ആയ കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. അവിടെയൊന്നും ഞാൻ ഓവർ ആക്ടിങ് നടത്തിയിട്ടില്ല.
കൂടാതെ, ദിവസവും സീരിയലിലൂടെ ടിവിയിൽ കാണുമ്പോൾ താരങ്ങൾ ‘ഓവർ എക്സ്പോസ്ഡ്’ ആകുമെന്നും ആളുകൾക്ക് മടുപ്പ് തോന്നുമെന്നും ചിലർ പറയാറുണ്ട്. ‘ഇത്രയും കഴിവുണ്ടായിട്ടും ബീനച്ചേച്ചി എന്തുകൊണ്ടാണ് ബിഗ് സ്ക്രീനിൽ വരാത്തത്’ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. എന്നെ സിനിമകളിൽ അധികം കാണാത്തതിന് പിന്നിൽ ആളുകൾ പറയുന്ന കാരണങ്ങൾ ഇതൊക്കെയാണ്,’ ബീന ആന്റണി പറഞ്ഞു.
Content Highlights: Actress Beena Antony has opened up about her hesitation to bring serial actors into films. Speaking candidly about the industry, she explained the practical challenges and perceptions that influence casting decisions. Her remarks have sparked discussion about the relationship between television and cinema, offering insight into the opportunities and obstacles faced by actors transitioning between the two mediums.