താരസംഘടനയായ അമ്മയിലെ തർക്കം ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഭരണസമിതിയിലെ 17 പേരുടെയും രാജി. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷം ബാക്കി നില്‍ക്കെയാണ് പ്രസിഡന്റ് ശ്വേത്വ മേനോൻ ഉൾപ്പടെയുള്ളവരുടെ രാജി. യോഗത്തിൽ മമ്മൂട്ടി പങ്കെടുത്തില്ലെന്നും മോഹൻലാലിൻറെ ഇരുപ്പ് വിഷമിപ്പിച്ചെന്നും പറയുകയാണ് ബീന ആന്റണി. മോഹൻലാൽ പറഞ്ഞ ഒരു കാര്യത്തിൽ തങ്ങൾ എല്ലാവരും കയ്യടിച്ചുവെന്നും ബീന ആന്റണി റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'മമ്മൂക്ക വന്നില്ല എന്താണ് കാരണം എന്നറിയില്ല. ലാലേട്ടൻ വന്നു വൈകുന്നേരം വരെ നിന്നു. ലാലേട്ടന് ഒരു കാര്യവും അടിച്ചേൽപ്പിക്കാൻ പറ്റില്ല. പുള്ളി ഇരിയ്കുന്നത് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഒരുപാട് സന്തോഷത്തോടെ വരണം എന്ന് ആഗ്രഹിച്ചതാണ്. ലാലേട്ടനെ പോലൊരു വ്യക്തി ഫ്രണ്ടിൽ ഇരിക്കുകയാണ് അദ്ദേഹത്തിന്റെ മുന്നിലൂടെയാണ് ഈ ചർച്ചയും വഴക്കും നടക്കുന്നത്. ലാലേട്ടന്റെ ഉള്ളിലും ടെൻഷൻ ഉണ്ടാകും. അദ്ദേഹത്തിന് കേറി എതിർക്കാനും പറ്റുന്നില്ല.
പുള്ളി പക്ഷെ കേറിയിട്ട് ഒറ്റ കാര്യം പറഞ്ഞു, 'എനിക്കിത് കണ്ടിന്യൂ ചെയ്യണമെന്ന് നിർബന്ധിക്കാൻ പറ്റില്ല.. ഇവർക്ക് 45 ദിവസം കൂടെ കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കാം അത് ജനറൽബോഡിയ്ക്ക് വിട്ടുതരുന്നു. നിങ്ങൾ പറയുന്നതുപോലെ തീരുമാനിക്കാം വരെ മുന്നോട്ട് കൊണ്ടുപോകണം എന്ന് പറയാൻ ഞാൻ ആളല്ല എന്ന് ലലേട്ടൻ പറഞ്ഞു. പുള്ളിയെല്ലാം കേട്ടുകൊണ്ടിരിക്കുകയാണല്ലോ ഏകദേശം അരമുക്കാൽ മണിക്കൂർ അൻസിബ സംസാരിച്ചു. നിങ്ങൾക്ക് തീരുമാനം എടുക്കാം എന്നാണ് ലാലേട്ടൻ പറഞ്ഞത്.
പക്ഷെ അദ്ദേഹം പറഞ്ഞ ഒരു വാക്കിൽ എല്ലാവരും കയ്യടിച്ചു. ''നിങ്ങൾ ആരും പേടിക്കണ്ട. ഇനി എന്തൊക്കെ പ്രശ്നം ഉണ്ടെങ്കിലും അമ്മ എന്നും സേഫ് ആയിരിക്കും, അതിൽ ഞാൻ ഉറപ്പ് തരുന്നു എന്ന് ലാലേട്ടൻ പറഞ്ഞു''. അത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി,' ബീന ആന്റണി പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളെ എല്ലാം അമ്മയിലെ വഴക്ക് ബാധിച്ചുവെന്നും സ്ത്രീകൾ നേതൃത്വത്തിലേക്ക് വന്നിട്ട് പരാജയപ്പെട്ട് പോയതിൽ തനിക്ക് വിഷമം ഉണ്ടെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.
Content Highlights: Actress Beena Antony has spoken about Mohanlal's commitment to the welfare of AMMA, the Association of Malayalam Movie Artists. According to Beena, Mohanlal assured members that the organisation would always remain safe and protected. Her comments come amid ongoing discussions surrounding the actors' body, with the actress expressing faith in the veteran star's leadership and dedication to the association's future.