

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ എല്ലാവരും കാത്തിരുന്നത് തൃഷയുടെ പിറന്നാള്‍ ആശംസ പോസ്റ്റിനു വേണ്ടിയായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് പിറന്നാള്‍ ആശംസ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് തൃഷ. ഇരുവരും കേക്കിന് മുന്നിലിരിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'എല്ലാം അര്‍ഥവത്താക്കുന്ന വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍' എന്നാണ് പോസ്റ്റിന് താഴെ കുറിച്ചിരിക്കുന്നത്. വിജയ് യുടെ 52-ാം പിറന്നാല്‍ ദിനത്തില്‍ പതിവ് തെറ്റിച്ച് തൃഷ ആശംസ അറിയിക്കാത്തതും ആരാധകര്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമായി.

തൃഷ വിജയ്യെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്ത നേരത്തേ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷവും തൃഷ വിജയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ചിത്രങ്ങള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടിരുന്നു. കഴിഞ്ഞവര്‍ഷം തന്റെ വളര്‍ത്തുനായയെ വിജയ് താലോലിക്കുന്ന ചിത്രമാണ് തൃഷ പോസ്റ്റ് ചെയ്തത്.
വിജയ്യുടെ ഭാര്യ സംഗീത സ്വര്ണലിംഗവുമായിട്ടുള്ള വിവാഹമോചന കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിജയിന്റെ അമ്മ ശോഭാ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ശക്തമായി ഇടപെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlights: 'A person who makes everything meaningful'; Trisha's post wishing Vijay on his birthday. The post went viral on social media in no time-