'ഫ്രണ്ട്സ്' സീരിസിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു

പതിനൊന്ന് തവണ മികച്ച സംവിധായകനുള്ള പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് ജെയിംസ് ബറോസ്

വിവിധ തലമുറകളുടെ എക്കാലത്തേയും ഇഷ്ടപ്പെട്ട സിറ്റ് കോം ഫ്രണ്ട്സിന്റെ സംവിധായകന്‍ ജെയിംസ് ബറോസ് അന്തരിച്ചു. 85 വയസായിരുന്നു. 1974 ല്‍ തന്റെ 35-ാം വയസില്‍ ദ മേരി ടെയ്ലര്‍ മൂര്‍ ഷോ പോലുള്ള ഷോകളിലൂടെയാണ് ബറോസ് കരിയര്‍ ആരംഭിക്കുന്നത്. ഫ്രണ്ട്സിന് പുറമെ ചീയേഴ്സ്, ടാക്സി, വില്‍ ആന്റ് ഗ്രേസ് തുടങ്ങിയ ടെലിവിഷന്‍ കോമഡി സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്. കുടുംബമാണ് മരണ വിവരം സ്ഥിരീകരിച്ചത്.

ടെലിവിഷന്‍ കോമഡികളുടെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന സംവിധായകന്‍ ലൈംലൈറ്റില്‍ നിന്ന് അകലം പാലിച്ചു നിന്നിരുന്നു. ജനപ്രീയ സിറ്റ് കോമുകളായ ടു ആന്റ് ഹാഫ് മെന്നിന്റേയും ദ ബിഗ് ബാങ് തിയറിയുടേയും പൈലറ്റ് എപ്പിസോഡുകള്‍ സംവിധാനം ചെയ്തതും ബറോസ് ആണ്.

പതിനൊന്ന് തവണ മികച്ച സംവിധായകനുള്ള പ്രൈം ടൈം എമ്മി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. അഞ്ച് തവണ ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡുകളും നേടി ടെലിവിഷന്‍ രംഗത്ത് അതികായനായി മാറി. ടെലിവിഷന്‍ സംവിധാന രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 2015-ല്‍ ഡയറക്ടേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

Content Highlights: 'Friends' series director James Burroughs passes away

To advertise here,contact us