പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'പ്ലൂട്ടോ' (Pluto) യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു."യുഎഫ്ഒ മോഡ്" (UFO Mode) എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ വൻ തരംഗമായി മാറിയ 'വാഴ 2' (Vaazha 2) എന്ന ചിത്രത്തിലെ, പ്രേക്ഷകർ നെഞ്ചിലേറ്റിയ മനംകവർന്ന "തൂക്കി ചുവന്ന കരങ്ങളോടെ…" എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ അർക്കാഡോ (Arcado) സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ഗാനമാണിത് എന്ന പ്രത്യേകതയും "യുഎഫ്ഒ മോഡ്"നുണ്ട്.
സെഞ്ച്വറി ഫിലിംസ് (Century Films) ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി (GCC) മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും (TruthGlobal Films), ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ (Overseas Non-GCC) ബെർക്ഷെയർ ഡ്രീം ഹൗസും (Berkshire Dream House) ചിത്രം തിയേറ്ററുകളിൽ എത്തിക്കും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ (Orchid Films International) ബാനറിൽ റെജു കുമാർ, രെശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.
യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് "യുഎഫ്ഒ മോഡ്" ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നത് ഇതിന്റെ പ്രധാന ആകർഷണമാണ്. അർക്കാഡോ സംഗീത സംവിധാനവും പ്രൊഡക്ഷനും നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജനപ്രിയ ഗാനരചയിതാവ് ശബരീഷ് വർമ്മയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്.
അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്, അർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിහാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്.
വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാ അനുഭവം നൽകാൻ പ്ലൂട്ടോയ്ക്ക് കഴിയുമെന്നാണ് ടീസർ നൽകുന്ന സൂചന. ഏറെ പ്രാധാന്യമുള്ള മേയ്ക്കപ്പ്, പ്രോസ്തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ് ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ, സൗണ്ട് മിക്സിംഗ് വിഷ്ണു സുജാതൻ എന്നിവരാണ്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ : അപർണ ഗിരീഷ്.
Content Highlights:The makers of Pluto have released UFO Mode, a new song by Arkado. Featuring a fresh sound and energetic vibe, the track adds to the growing excitement surrounding the film. The song has started gaining attention on digital platforms, with fans praising its unique style and catchy composition.