ഞാൻ Moisturizer ഉപയോ​​ഗിക്കാറില്ല, ശരീരത്തെ ഒരുപാട് പരിപാലിക്കേണ്ട കാര്യമില്ല; സംയുക്ത വർമ

ലുക്ക്സിന് വേണ്ടി ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ല. എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ആളുകൾ ശരീരഭാരം കുറയ്ക്കാൻ ഇത്ര ആശങ്കപ്പെടുന്നത്.

അഭിനയരംഗത്ത് സജീവമല്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇപ്പോഴും സംയുക്ത വർമ. വർഷങ്ങളായി യോ​ഗ പരിശീലനം നടത്തുന്ന ആളാണ് നടി സംയുക്ത വർമ. യോ​ഗയിലൂടെ വലിയ മാറ്റങ്ങൾ സംയുക്തയ്ക്ക് വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക അല്ലാതെ മറ്റൊന്നും ചെയ്യാറില്ലെന്ന് പറയുകയാണ് നടി. താൻ Moisturizer ഉപയോ​​ഗിക്കാറില്ലെന്നും ശരീര ഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നും സംയുകത പറയുന്നു. ധന്യ വർമയിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'യോ​ഗ ചെയ്യുന്നത് ശരീരം ആക്സപ്റ്റ് ചെയ്യാൻ തുടങ്ങും. ഈ പ്രായത്തിൽ എനിക്ക് മനസിലായത് ഓരോ ഘട്ടത്തിലും റിലാക്സ് ചെയ്യാൻ പഠിക്കുക എന്നതാണ്. അതിനാണ് ഞാനിപ്പോൾ എഫേർട്ട് എടുക്കുന്നത്. എന്താണ് ഈ അവസരത്തിൽ തോന്നുന്നത് അത് ചെയ്യും. നോൺ-വെജിറ്റേറിയൻ കഴിക്കണമെന്ന് തോന്നിയാൽ അത് കഴിക്കും. യോ​ഗ ചെയ്യുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്. ഒരു നിയമം മുഴുവനായി പിന്തുടരാന്‍ ഇഷ്ടമില്ലാത്ത ആളാണ്. വേണമെന്ന് തോന്നുന്നത് ചെയ്യും. ആദ്യം ബോഡിയാണ് നമുക്കെല്ലാ സൂചനകളും തരിക. എനിക്കെന്റെ ബോഡിയിൽ ഭയങ്കര വിശ്വാസമാണ്. അധികം പേരും നമ്മുടെ ബോഡി തരുന്ന സി​ഗ്നലുകൾ ശ്രദ്ധിക്കുന്നില്ല. ഞാൻ മോയിസ്ചൊറെെസർ ഉപയോ​​ഗിക്കാറില്ല. നമ്മൾ വെള്ളം കുടിക്കാത്തത് കൊണ്ടോ തെെറോയ്ഡ് പ്രശ്നങ്ങളുള്ളത് കൊണ്ടോ ആദ്യം ചർമ്മത്തിൽ വരൾച്ച വരും.

ഇതൊന്നും നമ്മളറിയില്ല. മുഖക്കുരു വരുന്നത് എന്തൊക്കെയോ ഹോർമോൺ പ്രശ്നങ്ങളുള്ളത് കൊണ്ടാണ്. നമ്മുടെ ഭക്ഷണം ശരിയല്ലാത്തത് കൊണ്ടാണ്. ഇതെല്ലാം നമ്മളുടെ ശരീരം നമുക്ക് തരുന്ന സി​ഗ്നലുകളാണ്. ഇതെല്ലാം അവ​ഗണിച്ച് ചർമ്മത്തിൽ മോയിസ്ചൊറെെലുകളും സ്കിൻ കെയർ പ്രൊഡക്ടുകളുമിടും. നമ്മുടെ ബോ‍ഡിക്ക് ഒരു ഇന്റലിജൻസ് ഉണ്ട്. എന്ത് കഴിക്കേണ്ട, കഴിക്കണം എന്ന് അതിനറിയാം. ഈ ബോഡി നമ്മളുണ്ടാക്കി എടുത്തതല്ല. അമ്മയുടെ വയറ്റിൽ ഉണ്ടായതാണ്. അത്രയും ശക്തിയും ഇന്റലിജൻസും നമ്മുടെ ശരീരത്തിനുണ്ട്. ബോഡി ഇന്റലിജൻസിനെ അവ​ഗണിച്ച് ഓവറായി ഒന്നും ചെയ്ത് കൊടുക്കേണ്ട കാര്യമില്ല. ശരീരത്തെ ഒരുപാട് പാംപർ ചെയ്യേണ്ട. ഇത് വ്യായാമയാലും യോഗ പ്രാക്ടീസ് ആയാലുമെന്നും സംയുക്ത വർമ പറയുന്നു.

ഞാൻ ഒരിക്കലും ലുക്ക്സിന് വേണ്ടി ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടില്ല. എനിക്ക് മനസ്സിലാകുന്നില്ല എന്താണ് ആളുകൾ ശരീരഭാരം കുറയ്ക്കാൻ ഇത്ര ആശങ്കപ്പെടുന്നത്. പണ്ട് ബുദ്ധിയില്ലാതിരുന്ന സമയത്ത്, പ്രസവ ശേഷം ശരീരഭാരം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ ഞാൻ എന്റെ ശരീരത്തെ മനസ്സിലാക്കിയ ശേഷം ഒരിക്കലും അതിനായി ശ്രമിച്ചിട്ടില്ല. ശരീരഭം​ഗി കൂട്ടാനുള്ള എല്ലാ സംവിധാനങ്ങളും ഇന്ന് സമൂഹത്തിലുണ്ട്. പക്ഷെ എനിക്ക് അത് ഒരിക്കലും ആവശ്യമുള്ളതായി തോന്നിട്ടില്ല'.- സംയുക്ത കൂട്ടിച്ചേർത്തു.

Content Highlights: Malayalam actress Samyuktha Varma has spoken about the profound impact yoga has had on her life. The actress revealed that regular yoga practice has improved her physical fitness, mental clarity, and emotional stability. She emphasized how yoga helped her develop a positive outlook, manage stress, and maintain a healthy lifestyle, inspiring many of her followers to embrace wellness and mindfulness.

To advertise here,contact us