പത്ത് ദിവസത്തോളം ഉറക്കമില്ലാത്ത ഷൂട്ട്, പട്ടിപ്പണിയെടുത്തിട്ടുണ്ട്, അവസാനം മതിയായി; സംയുകത വർമ

കല്യാണം എന്താണ് സ്നേഹം എന്താണ് മദർഹുഡ് എന്താണെന്ന് അറിയാത്ത അതിന്റെ ഒരു എക്സ്പീരിയൻസും ഇല്ലാതെ ഇരുന്ന കാലത്താണ് ഇത്രയും ഹെവി ആയിട്ടുള്ള ക്യാരക്ടേഴ്സ് ഞാൻ ചെയ്തത്.

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുകത വര്‍മ. വളരെ കുറച്ച് കാലഘട്ടം മാത്രമേ സംയുകത സിനിമയിൽ സജീവമായിരുന്നുള്ളൂ. എന്നാൽ നടി മലയാള സിനിമയ്ക്ക് നൽകിയ കഥാപാത്രങ്ങൾ ഇന്നും ഓർമ്മിക്കപ്പെടുന്നതാണ്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലെ നടിയുടെ വേഷം ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ തൻ ഏറ്റവും ബുദ്ധിമുട്ടിയത് മഴ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നുവെന്ന് പറയുകയാണ് നടി. പത്ത് ദിവസത്തോളം ഉറക്കമില്ലാത്ത ഷൂട്ട് ആയിരുന്നുവെന്നും അവസാനം ഛർദിച്ചെന്നും ഉറങ്ങാൻ ഇൻജെക്ഷൻ എടുക്കേണ്ടി വന്നുവെന്നും സംയുക്ത പറയുന്നു. ധന്യ വർമയിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'കല്യാണം എന്താണ് സ്നേഹം എന്താണ് മദർഹുഡ് എന്താണെന്ന് അറിയാത്ത അതിന്റെ ഒരു എക്സ്പീരിയൻസും ഇല്ലാതെ ഇരുന്ന കാലത്താണ്ഇത്രയും ഹെവി ആയിട്ടുള്ള ക്യാരക്ടേഴ്സ് ഞാൻ ചെയ്തത്. അതുകൊണ്ട് ഇതെല്ലാം അതിന്റെ ഡയറക്ടേഴ്സും റൈറ്റേഴ്സിന്റെയുംഅവർക്കാണ് ഫുൾ ക്രെഡിറ്റ് പോകുന്നത്. മധുരനമ്പരകാറ്റ് റൈറ്റർക്കാണ് ഫുൾ ക്രെഡിറ്റ് പോവ. അവർ അങ്ങനെ എന്നെ പ്രസന്റ് ചെയ്തുകൊണ്ട് മാത്രമാണ് ഞാൻ അങ്ങനെ ആയി വന്നത്. അവർ പറഞ്ഞു തന്നത് ഞാൻ ചെയ്തു അത്രയേ ഉള്ളൂ.

സിനിമയില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ വളരെ ഡെഡിക്കേറ്റഡ് ആയ ആര്‍ട്ടിസ്റ്റായിരുന്നു. ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. മഴ നനയുമ്പോഴൊക്കെയാകും ആകെ പറഞ്ഞിട്ടുണ്ടാവുക. മഴ എന്ന സിനിമ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത്. ആ സമയത്താണ് മഴ പറ്റില്ല എന്നൊക്കെ പറഞ്ഞിട്ടുള്ളത്. ഫുള്‍ ഞാന്‍ തന്നെയായിരുന്നു. രാത്രിയും പകലും ഷൂട്ടായിരുന്നു. ലെനിന്‍ സാര്‍ എപ്പോഴും ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യുന്ന ആളാണ്.

പത്ത് ദിവസത്തോളം ഉറക്കമേയില്ല. എല്ലാ രാത്രിയും ഷൂട്ടായിരുന്നു. രാത്രി ആറ്-ഏഴ് മണിയാകുമ്പോള്‍ റൂമിലേക്ക് എത്തും. കുളിക്കും. വേണമെങ്കില്‍ പത്ത് മിനുറ്റ് ഉറങ്ങാം. എട്ട് മണിയാകുമ്പോള്‍ വീണ്ടും സെറ്റിലെത്തും. എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഷൂട്ട്. വൈകുന്നേരം ആറ് മണിയാകുമ്പോള്‍ റൂമില്‍ വരും. ഫ്രഷ് ആകുന്നു, പിന്നേയും തുടങ്ങുക. അങ്ങനെയായിരുന്നു.

പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഉറക്കമില്ലാതെയായി. ഞാന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഡോക്ടര്‍ വന്നു. ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറങ്ങാനുള്ള ഇഞ്ചക്ഷന്‍ തന്നു. അങ്ങനെയാണ് ഉറങ്ങുന്നത്. അങ്ങനെ എക്‌സ്ട്രീം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അതിലൊന്നും പരാതികളേയില്ല. സത്യം പറഞ്ഞാല്‍ പട്ടിപ്പണിയെടുത്തിട്ടുണ്ട്. ചെറുപ്പം ആയതിനാല്‍ അതൊന്നും അറിഞ്ഞില്ല. പക്ഷെ മൂന്ന് നാല് കൊല്ലം കഴിഞ്ഞപ്പോഴേക്കും മതിയായി,' സംയുകത വർമ പറഞ്ഞു.

Content Highlights:  Malayalam actress Samyuktha Varma has opened up about the intense shooting experience of the film Mazha. She revealed that the shoot was extremely demanding, requiring her to work for nearly ten consecutive days without proper sleep. The actress shared how the physically and emotionally exhausting schedule tested her limits, but also contributed to a memorable and impactful performance in the film.

To advertise here,contact us