സൂര്യ സാറിന്റെ കോട്ടിൽ പിടിച്ച് സംസാരിക്കണം, കറുപ്പിലെ ആ സീനിന് മുൻപ് പേടിച്ചു പോയി; ഇന്ദ്രൻസ്

'അദ്ദേഹം ഓടി എന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു. ഒരു പാവം ആളാണ് സൂര്യ. അതോടെ മനസ്സിൽ നിന്നു ആ പേടി പോയി'

സൂര്യ സാറിന്റെ കോട്ടിൽ പിടിച്ച് സംസാരിക്കണം, കറുപ്പിലെ ആ സീനിന് മുൻപ് പേടിച്ചു പോയി; ഇന്ദ്രൻസ്
dot image

സൂര്യയെ നായകനാക്കി ആർ ജെ ബാലാജി ഒരുക്കിയ സിനിമയാണ് കറുപ്പ്. ചിത്രത്തിൽ ഇന്ദ്രൻസും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. 300 കോടിയ്ക്കും മുകളിൽ സിനിമ ബോക്‌സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പുറത്തുവന്നിരിക്കുന്നത്. സിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനം ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ 'ഗൂഗിൾ പേ പണ്ണ തെരിയാദ്' എന്ന രംഗത്തിലെ പ്രകടനം വലിയ ചർച്ചയായിരുന്നു. ഈ സീനിനെക്കുറിച്ച് മനസുതുറക്കുകയാണ് ഇന്ദ്രൻസ്.

'ഭയങ്കരമായി പേടി തോന്നിയ സീൻ ആയിരുന്നു അത്. മകൾ എന്ന് ആ കുട്ടിയെ കരുതിയാൽ മാത്രമേ മരിക്കുമ്പോൾ ആ വേദന തോന്നുകയുള്ളൂ. സൂര്യ സാറിന്റെ കോട്ടിൽ പിടിച്ച് സംസാരിക്കുന്ന സീൻ ഉണ്ട് അതിൽ. അതിന് മുൻപ് ഒരു ഷോട്ടും എടുത്തതും ഇല്ല. ആള് കാരവനിൽ നിന്ന് ഇറങ്ങിയപ്പോൾ വിഷ് ചെയ്തിട്ട് വരാമെന്ന് കരുതെന്ന് പോയി ദൂരെ നിന്നു. പക്ഷെ അദ്ദേഹം ഓടി എന്റെ അടുത്തെത്തി കെട്ടിപ്പിടിച്ചു. ഒരു പാവം ആളാണ് സൂര്യ. അതോടെ മനസ്സിൽ നിന്നു ആ പേടി പോയി. വളരെ പവർഫുൾ ആയ കണ്ണുകൾ ആണ് സൂര്യ സാറിന്റേത്. ആ കണ്ണുകളിൽ നോക്കിയാൽ നമുക്ക് ഇമോഷൻ തിരിച്ചുകിട്ടും', ഇന്ദ്രൻസിന്റെ വാക്കുകൾ. റിപ്പോർട്ടർ ഫിലിംസിനോട് മനസുതുറക്കുകയായിരുന്നു അദ്ദേഹം.

340 കോടിക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. 2026ൽ തമിഴ്‌നാട്ടിൽ ഏറ്റവും മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയാണ് ഇപ്പോൾ കറുപ്പ്. 13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങി മലയാളികളുടെ വലിയ നിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Content Highlights: Indrans has shared an anecdote about working with Suriya in Karuppu. He revealed that he was extremely nervous before a particular scene and even had to hold Suriya’s coat while delivering his lines. The actor described it as a memorable and intimidating moment, highlighting his admiration and respect for the star.

dot image
To advertise here,contact us
dot image