ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി ഒരുക്കിയ ചിത്രമായിരുന്നു അമരൻ. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് 300 കോടിക്കും മുകളിലാണ്. ഈ സിനിമയ്ക്ക് ശേഷം ധനുഷിനെ നായകനാക്കി ഒരു ചിത്രം രാജ്കുമാർ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോ ഇന്നലെ പുറത്തുവന്നു. എന്നാൽ വീഡിയോയ്ക്ക് പിന്നാലെ മമ്മൂട്ടി എവിടെ എന്നാണ് ആരാധകരുടെ ചോദ്യം.
ഓം എന്നാണ് സിനിമയുടെ പേര്. ഒരു കൂട്ടം ആളുകളെ രക്ഷിക്കാനായി അവതരിക്കുന്ന നായകനായിട്ടാണ് ടീസറിൽ ധനുഷിന്റെ കഥാപാത്രത്തിനെ അവതരിപ്പിക്കുന്നത്. എന്നാൽ ടീസറിൽ എവിടെയും മമ്മൂട്ടിയെ കാണാനില്ല. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയർന്നത്. എന്തുകൊണ്ടാകും മമ്മൂട്ടി ഈ സിനിമ തെരഞ്ഞെടുത്തതെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും നടന്റെ ടീസർ പുറത്തുവിടണമെന്നുമാണ് കമന്റുകൾ. അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാർത്തികേയൻ എന്നാണെന്നും അദ്ദേഹത്തെ അവതരിപ്പിക്കുന്ന ഒരു ടീസർ ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ രാജ്കുമാർ പെരിയസാമി പറഞ്ഞു.
ചിത്രത്തിൽ മമ്മൂട്ടിക്ക് 35 കോടി രൂപ പ്രതിഫലമായി നൽകാനായിരുന്നു ആദ്യം ധാരണ. എന്നാൽ ഈ പ്രതിഫലം മമ്മൂട്ടി നിരസിച്ചു എന്നാണ് റിപ്പോർട്ട്. ഇത്രയും വലിയ പ്രതിഫലം വേണ്ട എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. ഒടുവില്‍ 24 കോടി രൂപ പ്രതിഫലമായി ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനന്ദനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ചിത്രത്തിൽ 45 കോടി രൂപയാണ് ധനുഷിന്റെ പ്രതിഫലം. ചിത്രത്തിൽ നായികയായെത്തുന്ന സായ് പല്ലവിയ്ക്ക് 12 കോടിയാണ് പ്രതിഫലം. ശ്രീലീലയ്ക്ക് മൂന്ന് കോടിയാണ് പ്രതിഫലം. ശ്രീലീല ചിത്രത്തിൽ ഏതാനും ചില രംഗങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നാണ് വിവരം. ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് പെരിയസാമിയുടെ പ്രതിഫലം 15 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
No signs of Mammootty. Very curious to see why he signed this film. https://t.co/i3h8bnR8uM
ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി എന്നാണ് റിപ്പോർട്ട്. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്ഫോമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. നേരത്തെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
Content Highlights:After the release of a new teaser for a film starring Dhanush, social media was flooded with questions from fans asking “Where is Mammootty?”. The buzz led to speculation about his role in the project. Responding to the curiosity, the film’s director clarified aspects of the casting and storyline involvement, though details remain partially under wraps.