ഒടിയനിൽ മോഹൻലാലിന്‍റെ അല്ല, മമ്മൂട്ടിയുടെ കാമിയോ ആകും വരുന്നത്; കാരണം 'ഗണിച്ചെടുത്ത്' സോഷ്യൽ മീഡിയ

പൃഥ്വിരാജിന്‍റെ ഒടിയനിലെ കാമിയോ സാധ്യതകളെ കുറിച്ച് വിവിധ തരത്തിലുള്ള ഫാന്‍ തിയറികളാണ് പുറത്തുവരുന്നത്.

രാഹുൽ സദാശിവന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്റെ പ്രഖ്യാപനം നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ പല തരത്തിലുള്ള ഫാൻ തിയറികൾ നിറഞ്ഞിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ഫാൻ തിയറികൾ വരുന്നുണ്ട്. ചിത്രത്തിൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കാമിയോകൾക്കുള്ള സാധ്യതകൾ മുതൽ രാഹുൽ സദാശിവൻ യൂണിവേഴ്‌സിനുള്ള സാധ്യതകൾ വരെ നീളുന്ന ഒരുപാട് ഫാൻ തിയറികളുണ്ട്.

പുതിയ ഒടിയനിൽ 2018ൽ പുറത്തിറങ്ങിയ ഒടിയനിലെ മോഹൻലാലിന്റെ മാണിക്യൻ ഒടിയൻ പ്രത്യക്ഷപ്പെട്ടേക്കാം എന്നതാണ് ഒരു തിയറി, ഒരു ഒടിയൻ യൂണിവേഴ്സിന്റെ സാധ്യത ഇതിലൂടെ തുറന്നേക്കാം. മഞ്ജു വാര്യർ പഴയ ഒടിയനിലും പുതിയ ഒടിയനിലും പ്രധാന കഥാപാത്രമയി എത്തുന്നുമുണ്ട്.

അടുത്ത യൂണിവേഴ്സ് രാഹുൽ സദാശിവൻ സിനിമാറ്റിക് യൂണിവേഴ്സാണ്. അതായത്, ഡീയസ് ഈറേയുടെ അവസാനം ഭൂതകാലത്തിലെ സൈജു കുറുപ്പിന്റെ ജോർജ് എന്ന കഥാപാത്രം വരുന്നുണ്ടല്ലോ. സമാനമായ രീതിയിൽ രാഹുൽ സദാശിവന്റെ മുൻ സിനിമകളിലെ ഏതെങ്കിലും കഥാപാത്രം ഒടിയനിൽ കയറി വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭ്രമയുഗത്തിലും ഡീയസ് ഈറെയിലും പോറ്റി സർ നെയിം വരുന്ന കഥാപാത്രങ്ങളും ഉണ്ടായിരുന്നു.

അടുത്ത യൂണിവേഴ്സ് ഫോക്ക്ലോർ ഹൊറർ യൂണിവേഴ്സ് ആണ്. അതായത് ഭ്രമയുഗവും ഒടിയനും തമ്മിൽ വലിയ കണക്ഷൻ ഉണ്ടാകാനുള്ള സാധ്യത. അതിന് ഇരു സിനിമയുടെയും ടൈറ്റിൽസിലെ സാമ്യമാണ് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭ്രമയുഗത്തിന്റെ ടാഗ് ലൈൻ ദ ഏജ് ഓഫ് മാഡ്നെസ് ആയിരുന്നെങ്കിൽ ഒടിയന്റേത് ഏജ് ഓഫ് ഇല്യൂഷൻ ആണ്.

ഭ്രമയുഗത്തിലെ കാലഘട്ടത്തിന് ശേഷമോ മുൻപോ നടക്കുന്ന കഥയാകാം ഇതിലേത് ഒടിയന്റേത് എന്നാണ് ഒരു വാദം. ഭ്രമയുഗത്തിന്റെയും ഒടിയന്റേയും ടൈറ്റിൽ ഫോണ്ടുകളിലെ ഡിസൈനിലെ ചില സാമ്യങ്ങളാണ് മറ്റൊരു കാരണം. ചാത്തനും ഒടിയനും നാടോടിക്കഥകളുടെ ഭാഗമാണ് എന്നതാണ് മറ്റൊരു റീസൺ. ഇവിടെയാണ് മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയോ ചാത്തനോ ഒടിയനിൽ കാമിയോയായി വരാനുള്ള സാധ്യത കൂടുതൽ ശക്തമാകുന്നത്.

പൃഥ്വിരാജിനെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രങ്ങളാക്കിയാണ് രാഹുൽ സദാശിവന്റെ ഒടിയൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്ററിലെ മനുഷ്യന്റെ ഉടലും മൃഗത്തിന്റെ മുഖവുമായി വരുന്ന രൂപത്തിന്റെ അസ്ഥികൂടം ഒടിയൻ സങ്കൽപങ്ങളുടെ വിവിധ കഥകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിനിമ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമിക്കുന്നത്. ഭ്രമയുഗത്തിനും ഡീയസ് ഈറേയ്ക്കും ക്രിസ്‌റ്റോ സേവ്യറാണ് ഒടിയന്റെ സംഗീതസംവിധാനം. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Content Highlights: Mammootty might come in a cameo role in Rahul Sadasivan's Odiyan Movie fan theory says. Another theory suggests the possiblity of Mohanlal

To advertise here,contact us