ഹാപ്പിയെ വരവേറ്റ് മലയാളികൾ, കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായി ഹാപ്പി

കേരളത്തിൽ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായി ഹാപ്പി

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്നാണ് വിളിക്കുന്നത്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു.ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് "ഹാപ്പി". സിനിമയുടെ റീ റീലീസ് ആഘോഷമാക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, തിയേറ്ററിൽ എത്തി ആറ് ദിവസം പിന്നിടുമ്പോൾ കേരളത്തിലെ ബോക്സ് ഓഫീസ് ഗ്രോസ് 10 ലക്ഷത്തിനടുത്ത് എത്തി.

ഇതോടെ 6 ദിവസത്തെ കേരളത്തിലെ ഗ്രോസ് 1.25 കോടിയായി. വീണ്ടും റിലീസ് ചെയ്തതോടെ, കേരളത്തിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രമായി ഇത് മാറി. ഒരു ഡബ്ബ് ചെയ്ത പഴയ ചിത്രം റീ-റിലീസ് ചെയ്യുമ്പോള്‍ ഇത്രയധികം ജനക്കൂട്ടവും ആഘോഷങ്ങളും ഉണ്ടാകുന്നത്, മലയാളി പ്രേക്ഷകര്‍ക്ക് അല്ലു അര്‍ജുനോടുള്ള വൈകാരിക ബന്ധത്തിന്റെ തെളിവാണ്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയും ഓര്‍ഗാനിക് ആയി രൂപപ്പെട്ട മറ്റൊരു ഫാന്‍-ഐഡന്റിറ്റി കാണാന്‍ പ്രയാസമാണ്. ഒരു ഭാഗത്ത് പുത്തന്‍ റിലീസിനും, മറ്റൊരു ഭാഗത്ത് രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഡബ്ബിങ് ചിത്രത്തിനും ഒരേ സമയം തിയേറ്ററുകളില്‍ വന്‍ ഓപ്പണിങ് സെലിബ്രേഷന്‍സ് നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ചുരുക്കം ചില നടന്മാരില്‍ ഒരാളാണ് അല്ലു അര്‍ജുന്‍. ആര്യയിലൂടെയും 'ഹാപ്പി' യിലൂടെയും കേരളം അദ്ദേഹത്തെ നെഞ്ചിലേറ്റിയപ്പോള്‍ ഭാഷയുടെയോ ഭൂമിശാസ്ത്രത്തിന്റെയോ അതിര്‍വരമ്പുകള്‍ തടസ്സമായില്ല.

എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ തങ്ങളുടെ കൗമാര-യൗവന കാലത്തെ ഓര്‍മ്മിപ്പിക്കുന്ന 19 വര്‍ഷം പഴക്കമുള്ള പ്രണയചിത്രത്തെയാണ് വരവേല്‍ക്കുന്നത്. ഇതിനെയാണ് യഥാര്‍ത്ഥ 'ലെഗസി' എന്ന് വിളിക്കേണ്ടത്. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു.

Content Highlights: Allu Arjun’s 2006 romantic entertainer Happy, re-released in a 4K remastered version, has turned into a surprise box office success in Kerala. The film has emerged as the highest-grossing Telugu film in the state this year, driven by strong fan turnout and nostalgic appeal. The re-release has seen packed shows and celebratory scenes inside theatres, reinforcing Allu Arjun’s strong fan base in Kerala, where he enjoys a cult following.

To advertise here,contact us