കോക്ടെയിൽ 2 ലെസ്ബിയൻ പ്രണയകഥയാണോ? മറുപടി നൽകി കൃതി സനോൺ

ചോദ്യത്തിന് ചിരിയടക്കാൻ കഴിയാതെ പ്രതികരിക്കുന്ന രശ്മികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

രശ്മിക മന്ദാനയും ഷാഹിദ് കപൂറും കൃതി സനോണും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് കോക്‌ടെയിൽ 2 . സിനിമ റിലീസിനൊരുങ്ങുകയാണ്. നാളെയാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. പ്രമോഷൻ പരിപാടികളിൽ നിന്നുള്ള താരങ്ങളുടെ വീഡിയോ സോസ് മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കോക്ടെയിൽ 2 ലെസ്ബിയൻ പ്രണയകഥയാണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് കൃതി സനോൺ.

ചിത്രം ലെസ്ബിയൻ പ്രണയകഥയാണോ എന്ന ചോദ്യത്തിന് ചിരിയടക്കാൻ കഴിയാതെ പ്രതികരിക്കുന്ന രശ്മികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ചോദ്യം കേട്ടയുടനെ രശ്മിക പൊട്ടിച്ചിരിച്ചു. എന്നാൽ, ഇതൊരു സ്വവർഗാനുരാഗകഥയല്ലെന്ന് കൃതി സനോൺ വ്യക്തമാക്കി. 'ഞങ്ങൾ മൂന്നുപേരുടെയും കഥാപാത്രങ്ങൾ സ്ട്രെയിറ്റ് ആണ്. ഇതൊരു ഇമോഷണൽ ത്രീസം ആണ്, ഫിസിക്കൽ അല്ല', കൃതി വ്യക്തമാക്കി.

2012-ൽ പുറത്തിറങ്ങിയ കോക്ടെയിൽ എന്ന ചിത്രത്തിൽ സ്പിരിച്വൽ സീക്വൽ ആണ് കോക്ടെയിൽ 2. സെയ്ഫ് അലി ഖാൻ, ദീപികാ പദുക്കോൺ, ഡയാനാ പെന്റി എന്നിവരായിരുന്നു 'കോക്ക്‌ടെയ്ൽ' ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. അതീവ ഗ്ലാമറസ് ലുക്കിൽ രശ്മികയും കൃതിയുമെത്തിയ ട്രെയ്‌ലർ ശ്രദ്ധനേടിയിരുന്നു.

Content Highlights: Speculation surrounding Cocktail 2 suggested that Kriti Sanon and Rashmika Mandanna might portray a same-sex romantic relationship. However, Kriti Sanon has firmly addressed the rumours, clarifying that the film does not feature a lesbian love story and is instead centered on a complex romantic narrative. The clarification comes amid growing online buzz ahead of the film’s release.

To advertise here,contact us