വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ 'പട്ടാമ്പൂച്ചി' ഗാനം പ്രോമോ വീഡിയോ പുറത്ത്

ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 14 ന്

സൂര്യയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രത്തിലെ പട്ടാമ്പൂച്ചി എന്ന ഗാനത്തിന്റെ പ്രോമോ വീഡിയോ പുറത്ത്. ഗാനത്തിന് സംഗീതം ഒരുക്കിയത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ ജി വി പ്രകാശ് കുമാര്‍ ആണ്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ് ആണ്.

മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ് എന്നാണ് പ്രോമോ വീഡിയോ സൂചിപ്പിക്കുന്നത്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ ഒരു പ്രണയ ഗാനമായാണ് ' പട്ടാമ്പൂച്ചി' ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രോമോ വീഡിയോയിലെ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

സൂപ്പര്‍ വിജയം നേടിയ ലക്കി ഭാസ്‌ക്കറിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മമിത ബൈജുവിന്റെ നൃത്തം ആയിരിക്കും പുറത്തു വരാന്‍ പോകുന്ന ആദ്യ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന സൂചനയാണ്, ഗാനത്തിന്റെ പ്രോമോ റിലീസ് പ്രഖ്യാപന വീഡിയോ തരുന്നത്. സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറും, മമിതയും ചേര്‍ന്നുള്ള ഒരു രസകരമായ വീഡിയോ വഴിയാണ് ഗാനത്തിന്റെ പ്രോമോ ജൂണ്‍ 17 ന് റിലീസ് ചെയ്യുമെന്നുള്ള വിവരം പ്രഖ്യാപിച്ചത്.

സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങള്‍. സൂര്യ ഒരു കുഞ്ഞുമായി നില്‍ക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസറും നല്‍കിയത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റ്പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്.

ഛായാഗ്രഹണം - നിമിഷ് രവി, സംഗീതം- ജി വി പ്രകാശ് കുമാര്‍, എഡിറ്റര്‍ - നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ബംഗ്ലാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈന്‍ പ്രൊഡ്യൂസര്‍ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകര്‍ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യന്‍, ഫൈറ്റ് മാസ്റ്റര്‍ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖര്‍ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങള്‍ - കെ. എന്‍. വിജയകുമാര്‍, ചീഫ് കോ-ഡയറക്റ്റര്‍ - ശ്രീവാസ്തവ , കോ-ഡയറക്ടര്‍ - അഞ്ജി ചോഡപനിഡി.

Content Highlights: The promo of the first song from Suriya-Mamita Baiju's film Vishwanath and Sons is out

To advertise here,contact us