തെന്നിന്ത്യ ആഘോഷിച്ച് ചിത്രമായിരുന്നു രജനീകാന്ത് നായകനായെത്തിയ ജയിലര്‍. ആ സിനിമ ഹിറ്റായതു പോലെ തന്നെ സിനിമയിലെ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അത്തരത്തില്‍ ജയിലര്‍ സിനിമയില്‍ തമന്ന തകര്‍ത്താടിയ ഗാനമയിരുന്നു 'കാവാലാ…' ആ പാട്ടും തമന്നയുടെ ഡാന്‍സുമെല്ലാം ഒരു സമയത്ത് ഇന്‍സ്റ്റഗ്രാം ഭരിച്ചിരിന്നുവെന്ന് തന്നെ പറയാം.
എന്നാല്‍ ഇപ്പോഴിതാ പാട്ടുമായി ബന്ധപ്പെട്ട് തമന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. 'കാവാലാ…' എന്ന പാട്ടിലെ തന്റെ പ്രകടനത്തില്‍ താന്‍ സംതൃപ്തയായിരുന്നില്ലെന്ന് നടി തമന്ന. ഫറ ഖാന് തന്റെ യൂട്യൂബ് വ്ലോഗിന്റെ ഭാഗമായി തമന്നയുടെ മുംബൈയിലെ വീട്ടില്‍ നടത്തിയ ഹോം ടൂറിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്.
'കാവാലാ'യുടെ ഷൂട്ടിങ്ങിനിടെ ഞാന്‍ അല്പം അതൃപ്തയായിരുന്നു, കാരണം എനിക്ക് കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നുവെന്ന് എനിക്ക് തോന്നി.' തമന്ന പറഞ്ഞു.'ആജ് കി രാത്ത്' എന്ന ഗാനത്തിനായി ഞാന്‍ 15 ദിവസം റിഹേഴ്സല്‍ ചെയ്തിരുന്നു, അത്രയും സമയം ഞാന്‍ ചെലവഴിക്കാന്‍ തന്നെ ആഗ്രഹിച്ചു. ഞാന്‍ പരിശീലനം സിദ്ധിച്ച ഒരു നര്‍ത്തകിയല്ല. കാമറയ്ക്ക് മുന്നില്‍ വരുന്നതിന് മുന്‍പ് കുറേ തവണ റിഹേഴ്സല്‍ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. പ്രാക്ടീസ് ചെയ്യാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്'.- തമന്ന പറഞ്ഞു.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്കിയ'കാവാലാ'യുടെ വരികള്‍ എഴുതിയത് അരുണ്‍രാജ കാമരാജ് ആണ്. ശില്പ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം ട്രെന്‍ഡിങ്ങ് ഹിറ്റായിരുന്നു. അതേസമയം നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ജയിലര്‍ 2 അണിയറയില്‍ പുരോഗമിക്കുകയാണ്.
Content Highlights: Tamannaah says she was unhappy while acting in the song Kaavaala in Rajinikanth starrer Jailer